Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗത്തില്‍ മലയാള ചലച്ചിത്ര താരം ജയസൂര്യ അഭിനയിക്കുന്നു. ഞെട്ടെണ്ട ജയസൂര്യ രാജമൗലിക്ക് ഒപ്പംമുള്ള സെല്‍ഫിക്കൊപ്പം ഫേസ്ബുക്കില്‍ തമാശ രൂപേണ കുറിച്ചതാണിത്.പക്ഷേ ഇതിലൊരു ട്വിസ്റ്റുണ്ട്. ബാഹുബലിക്ക് രണ്ട് ഭാഗങ്ങളേയുള്ളൂ. ആദ്യത്തേത് പുറത്തിറങ്ങി. രണ്ടാമത്തേത് പുറത്തിറങ്ങാനിരിക്കുന്നു. പിന്നെയെന്തിനാ ജയസൂര്യ പോസ്റ്റിട്ടത് എന്ന് ചോദിക്കുന്നവരോട്. ഇത് ജയസൂര്യയുടെ ഒരു നമ്പരായിരുന്നു.
ബാഹുബലി സംവിധായകന്‍ രാജമൗലിയോടൊപ്പം നില്‍ക്കുന്ന ചിത്രത്തിന് താഴെ താരം കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ …
ബാഹുബലി മൂന്നാം ഭാഗത്തില്‍ ഞാന്‍ അഭിനയിയ്ക്കാന്‍ പോകുന്നു എന്ന് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു.രണ്ടാം ഭാഗം വരെ, പുള്ളി എടുക്കുന്നുള്ളൂ എന്നറിഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു….
സംഗതി എന്തായാലും ഫേസ്ബുക്കില്‍ ഹിറ്റാണ് ജയസൂര്യയുടെ ഈ പോസ്റ്റ്
Leave a Reply