Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 7:02 pm

Menu

Published on August 10, 2016 at 12:21 pm

ഗതികേടുകൊണ്ടാണ് ഇങ്ങനെ പറയുന്നത്… ജയസൂര്യ

jayasuryas-facebook-post-about-road-safety

സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന താരമാണ് ജയസൂര്യ. സാമൂഹിക പ്രശ്നങ്ങളില്‍ റോഡുകളിലെ പ്രശ്നങ്ങളെക്കുറിച്ചാണ് അദ്ദേഹം ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും പ്രവര്‍ത്തിച്ചിട്ടുള്ളതും. റോഡിലിറങ്ങി കുഴികളടച്ചതും പ്രതികരിച്ചതും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതും നിരവധിപേര്‍ പിന്തുണയുമായി എത്തിയതുമാണ്. ഇപ്പോള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ചും റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് അയച്ച വീഡിയോ സന്ദേശമാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അപേക്ഷയുടെ വീഡിയോ സന്ദേശം ജയസൂര്യ മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ഗതികേടുകൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശമയയ്ക്കുന്നതെന്നും, ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും സന്ദേശത്തില്‍ പറയുന്നു.

ഇന്നു രാവിലെ അദ്ദേഹം നേരിട്ടു കണ്ട ഒരപകടത്തെക്കുറിച്ചും അത് സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും വികാരനിര്‍ഭരനായി ജയസൂര്യ സംസാരിക്കുന്നു. ഹെല്‍മറ്റ് വച്ചവരം അപകടത്തില്‍ പെടുന്നുണ്ടെന്നും, ഇന്ന് അപകടത്തില്‍പെട്ടയാളിന്റെ തലയില്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്.

മുന്‍പ് സര്‍ക്കാര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം ചിലവില്‍ റോഡിലെ കുഴികളടയ്ക്കാന്‍ ജയസൂര്യ മുന്നിട്ടിറങ്ങിയിരുന്നു. റോഡ് നന്നാക്കിയില്ലെങ്കില്‍ ടോള്‍ തരില്ലെന്ന് ജയസൂര്യ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അന്ന് ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജയസൂര്യ റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ദയവായി ലൈക്ക് ചെയ്തു മാത്രം പ്രതികരിക്കാതെ പ്രവൃത്തിയിലൂടെ പ്രതികരിക്കൂവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
സന്ദേശം ഇങ്ങനെയാണ്:-

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്, സാറിനെ അന്ന് നേരിട്ട് കണ്ടപ്പോള്‍ പറയാന്‍ പറ്റാതിരുന്ന ഒരു കാര്യമാണ്. ഗതികേട് കൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യേണ്ടി വന്നത്. ഇന്ന് രാവിലെ പുറത്തിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ റോഡിലേക്ക് വീണ് അവന്റെ കൈ ഒടിയുന്ന കാഴ്ച എനിക്ക് കാണുവാന്‍ സാധിച്ചു. അവന്റെ തലയില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു.

സാര്‍, ഞങ്ങള്‍ക്ക് വേണ്ട അടിസ്ഥാനപരമായ കാര്യം റോഡുകളുടെ ശോചനീയാവസ്ഥ മാറ്റി തരണമെന്നത് മാത്രമാണ്. ആളുകള്‍ വീട്ടിലെത്തുന്നതു തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ്. എത്രപേരാണ് റോ!ഡിലെ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നത്. സാറിന് ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിന് ഉടന്‍ തന്നെ പരിഹാരം കാണണമെന്ന് അറിയിച്ച് കൊള്ളുന്നു. നന്ദി.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News