Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയസൂര്യയുടെ ആദ്യ കാമുകിയെ കണ്ടെത്തി.രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രേതത്തിന്റെ പ്രെമോഷനുവേണ്ടി ജയസൂര്യ സ്വന്തം ഫേസ്ബുക്കിക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജയസൂര്യയുടെ മൊബൈല്‍ ബില്‍ വരെ അടച്ചിരുന്ന ആ കാമുകിയെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.ഒരു മെന്‍റലിസ്റ്റായ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രമായാണ് ജയസൂര്യ “പ്രേത” ത്തില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ പ്രശസ്ത മെന്‍റലിസ്റ്റായ ആദിയെയാണ് “പ്രേതം ടീം” കൂട്ടുപിടിച്ചിരിക്കുന്നത്. എന്താണ് മെന്‍റലിസം എന്നും ഇവര്‍ ഒരു വീഡിയോയിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. ജയസൂര്യക്കും രഞ്ജിത് ശങ്കറിനുമൊപ്പം ഒരു കോഫീ ഷോപ്പിലിരിക്കുന്ന ആദിയാണ് വീഡിയോയില്‍. ജയസൂര്യയുടെ ആദ്യ പ്രണയം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ആദി നെറ്റിയില്‍ തൊടുമ്പോള്‍ ജയസൂര്യ ഷോക്കേറ്റ പോലെ ഞെട്ടി പിന്നോട്ടുമാറുന്നതും കാണാം. ജയസൂര്യയാണ് വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 12നാണ് “പ്രേതം” തിയേറ്ററുകളിലെത്തുന്നത്.
പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ പിറക്കുന്ന പ്രേതം ഏറെ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്.ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
–
–
Leave a Reply