Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവനടൻ ജയസൂര്യയുടെ മകൻ അദ്വൈത് വെള്ളിത്തിരയിലേക്കെത്തുന്നു. ജയസൂര്യ തന്നെ നായകനായ ലാൽ ബഹദൂർ ശാസ്ത്രി എന്ന ചിത്രത്തിലൂടെയാണ് മകൻ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മകൻ വെള്ളിത്തിരയിലേക്കെത്തുന്ന കാര്യം തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ അറിയിച്ചത്. ചിത്രത്തിൽ ജയസൂര്യയുടെ ചെറുപ്പകാലമാണ് അദ്വൈത് അവതരിപ്പിക്കുക. അപരിചിതരായ മൂന്ന് പേരുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പ്രത്യേക ഘട്ടം വരുമ്പോൾ ഇവർ മൂന്നുപേരും ഒന്നിക്കുന്ന കഥയാണ് പറയുന്നത്. ജയസൂര്യയെ കൂടാതെ നെടുമുടി വേണുവും, അജു വർഗ്ഗീസ്സുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് മിഥിലയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. അച്ഛൻറെ പാത പിന്തുടർന്ന് സിനിമാലോകത്തേക്കെത്തിയ മക്കൾ നിരവധിയാണ് മലയാള സിനിമയിലുള്ളത്.അവരുടെ കൂട്ടത്തിലേക്ക് ഇപ്പോഴിതാ ഒരു താരം കൂടിയെത്തുന്നു.
–
–
Leave a Reply