Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത ടെലിവിഷന്‍ താരവും നടിയുമായ ജുവല്‍ മേരിയ വിവാഹിതയാകുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ബിഗ് സ്ക്രീനിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറാനൊരുങ്ങുന്ന ജുവല്‍ മേരിയ ഇപ്പോൾ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഡി ഫോര്‍ ഡാന്‍സിലെ ജുവലിന്റെ കോ സ്റ്റാറായ ഗോവിന്ദ് പദ്മസൂര്യയും പേള്‍ മാനിയും നവ വധൂ-വരന്മാര്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ഇട്ടതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്.
–
–
മഴവിൽ മനോരമയിലെ പ്രോഗ്രാം പ്രൊഡ്യൂസറായ ജെന്‍സണ്‍ ആണ് ജുവലിന്റെ ഭാവി വരൻ.ഡി ഫോര്‍ ഡാന്‍സിൽ അവതാരകയായി തിളങ്ങിയ സമയത്തെ ജെൻസണുമായുള്ള അടുപ്പമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്. വിവാഹം വരുന്ന ശനിയാഴ്ച ചങ്ങനാശ്ശേരിയിൽ വെച്ച് നടക്കും. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്നചിത്രത്തില്‍ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായാണ് ജുവലിന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം.
–
Leave a Reply