Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ബോളിവുഡ് താരം ജിയാ ഖാന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തു. സൂരജിന്‍െറ വഞ്ചനയില്‍ മനം നൊന്ത് താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാട്ടിയുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരം സൂരജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും തുടര്‍ന്ന് രാത്രിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സിനിമാതാരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സറീനാ വഹാബിന്‍െറയും മകനാണ് സൂരജ്.
മൂന്ന് ദിവസം മുമ്പാണ് മരണത്തിന് തൊട്ടുമുമ്പ് ജിയ എഴുതിയത് എന്ന് കരുതുന്ന കത്ത് മുറിയില്‍ നിന്ന് മാതാവിനും സഹോദരിക്കും ലഭിച്ചത്. കൈയക്ഷരം തിരിച്ചറിയുന്നതടക്കം പരിശോധനകള്‍ക്കായി പോലീസ് കത്ത് വിദഗ്ധര്‍ക്ക് കൈമാറിയിരിക്കുകയാണ്. മരണത്തിന് തൊട്ടുമുമ്പ് ജിയ ഫോണില്‍ ബന്ധപ്പെട്ട അവസാന വ്യക്തി സൂരജാണെന്നും തെളിഞ്ഞിട്ടുണ്ട്.
സൂരജും പിതാവ് ആദിത്യയുമാണ് മകളുടെ മരണത്തിന് കാരണക്കാരെന്ന് ജിയയുടെ മാതാവ് റൂബിനാ ഖാന്‍ നേരത്തേ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലതവണ സൂരജ് പഞ്ചോളിയെയും പിതാവ് ആദിത്യ പഞ്ചോളിയെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Leave a Reply