Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസന്വേഷണം സിബിഐയ്ക്കു വിട്ട് സുപ്രീംകോടതി. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തെതുടര്‍ന്നാണ് സിബിഐയ്ക്ക് നിലപാട് മാറ്റേണ്ടി വന്നത്. നേരത്തെ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇത് തിരുത്തികൊണ്ടാണ് ഇപ്പോള്‍ അഡിഷണല്‍ സോളിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കേസില്‍ വരുത്തുന്ന കാലതാമസം തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കില്ലേ എന്ന് കോടതി ചോദിക്കുന്നു.
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ മാത്രം പ്രാധാന്യം ഇല്ലാ എന്നും ഇപ്പോള്‍ തന്നെ നിറയെ കേസുകള്‍ സിബിഎയ്ക്ക് ഉണ്ടെന്നും സിബിഐ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതുപോലെ അന്തര്‍ സംസ്ഥാന കേസ് അല്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. കഴിഞ്ഞ ജൂണ്‍ 15-നാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഇത്രയായിട്ടും സിബിഐ എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.
കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. കേരള പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത് എന്ന് മഹിജ ആരോപിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്നും മഹിജ വ്യക്തമാക്കിയിരുന്നു.
Leave a Reply