Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുതിർന്ന മാധ്യമപ്രവർത്തകൻ ജോണ്‍ ബ്രിട്ടാസ് ആദ്യമായി സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നു. ഇന്‍ ദ ലൈംലൈറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ നായികയായി തെന്നിന്ത്യന്‍ താരം ഇനിയയെയാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൽ നർത്തകിയുടെ വേഷമാണ് ഇനിയ ചെയ്യുന്നത്. ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവായാണ് ബ്രിട്ടാസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗള്‍ഫില്‍ കുടിയേറി പാര്‍ത്ത ഒരു വ്യത്യസ്തനായ പ്രവാസിയുടെ കഥയാണ് ഇന്‍ ദ ലൈംലൈറ്റ് എന്ന ചിത്രത്തിൽ പറയുന്നത്. പ്രതാപ് പോത്തൻ,മനോജ് കെ ജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മധു കൈതപ്രമാണ് സംവിധാനം. തിരക്കഥ സി. വി ബാലകൃഷ്ണന്റെതാണ് .
Leave a Reply