Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:45 pm

Menu

Published on September 10, 2013 at 10:56 am

രാസായുധം പ്രയോഗിച്ചെന്ന് ആരോപിക്കുന്നത് സംശയരഹിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ; യു.എസ്

john-kerry-gives-syria-week-to-hand-over-chemical-weapons-or-face-attack

രാസായുധ പ്രയോഗിച്ചെന്ന് ആരോപിക്കുന്നത് സംശയരഹിതമായി തെളിയിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് യു.എസ്. യു.എസിലും ബ്രിട്ടനിലുമുള്‍പ്പെടെ ലോകത്തുടനീളം യുദ്ധവിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തില്‍ യു.എന്‍ ആയുധ പരിശോധക സംഘത്തിന്റെ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാനും യു.എസ് സന്നദ്ധമായെന്ന് സൂചനയുണ്ട്.കഴിഞ്ഞ ദിവസം പാരിസില്‍ ഫ്രഞ്ച്, അറബ് ലീഗ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് സൂചന നല്‍കിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്നലെ ലണ്ടനില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗുമായുള്ള സംഭാഷണത്തിലും യു.എന്‍ തീരുമാനം കാത്തുനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന് നേരത്തേ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഫ്രാന്‍സും യു.എന്‍ പരിശോധക സംഘത്തിന്റെ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബശ്ശാറിന്റെ പ്രസ്താവനക്കെതിരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്തത്തെിയിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന വാദത്തെ സാധൂകരിക്കുന്നത് തെളിവുകളാണെന്ന് കെറി പറഞ്ഞു. സാമാന്യ ബോധത്തോടെ പരിശോധിച്ചാല്‍ ആരോപണം സത്യമാണെന്ന് തെളിയും. രാസായുധ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതാണ് ശരിവെക്കുന്നതെന്നും വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ഡെന്നിസ് മക്ഡോണ വ്യക്തമാക്കി.സിറിയന്‍ ആക്രമണത്തിന് യു.എസ് കോണ്‍ഗ്രസ് പിന്തുണ തേടിയുള്ള വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ പ്രചാരണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 533 അംഗങ്ങളില്‍ 22 സെനറ്റര്‍മാരും 22 പ്രതിനിധിസഭാംഗങ്ങളും മാത്രമേ ഇതുവരെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളൂവെന്നത് ഒബാമക്ക് തലവേദന ഉയര്‍ത്തുന്നു. കൂടാതെ രാസായുധ വര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 1,429 ആണെന്ന യു.എസ് കണക്കുകള്‍ക്കെതിരെയും വ്യാപകമായ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ഡമസ്കസിനടുത്ത ദൂമയിലുണ്ടായ ആക്രമണത്തില്‍ 502 പേരാണ് മരിച്ചതെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News