Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:19 am

Menu

Published on February 3, 2017 at 1:27 pm

ഒരു മാസം തട്ടിമുട്ടിപ്പോകാന്‍ മിനിമം ഒരു 13 കോടിയെങ്കിലും വേണം

johnny-depps-lavish-lifestyle-revealed-actor-spends-2m-a-month-at-least

ലോകത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുമ്പോള്‍ ഹോളിവുഡില്‍ നിന്നിതാ കൊടിയ ധൂര്‍ത്തിന്റെ വിവരങ്ങള്‍.

പൊതുവേ ആഡംബര ജീവിതം നയിക്കുന്നവരാണ് സെലിബ്രിറ്റികള്‍. കാര്‍, വീട്, വില കൂടിയ വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവയ്ക്കായെല്ലാം എത്രതുക വേണമെങ്കിലും ഇവര്‍ മുടക്കും. എന്നാല്‍ ഏഴരെയും ഞെട്ടിക്കുന്നതാണ് ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്റെ ചെലവ്. ചെലവ് എന്നല്ല ധൂര്‍ത്ത് എന്നു തന്നെ ഇതിനെ പറയേണ്ടി വരും. ഒരു മാസം താരം വെറുതെ ചെലവാക്കുന്നത് 2 മില്യണ്‍ ഡോളറാണ്, അതായത് പതിമൂന്നുകോടി രൂപ.

johnny-depp1

പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ചലച്ചിത്ര സീരീസിലൂടെ നമുക്ക് പരിചിതനാണ് ജോണി ഡെപ്പ്. ഇദ്ദേഹത്തിന്റെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചും കാമുകിമാരെക്കുറിച്ചും വിവാഹ പരാജയത്തെക്കുറിച്ചുമെല്ലാം നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് നടന്റെ ആകെ ചെലവു കണക്കുകളും പുറത്തുവരുന്നത്. ജോണി ഡെപ്പിന്റെ ധൂര്‍ത്തടി കൂടി ലോണ്‍ ബാധ്യതയായതോടെ നടനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആയ ടി.എം.ജി.

ചൊവ്വാഴ്ച ഫയല്‍ ചെയ്ത കമ്പനിയുടെ ഹര്‍ജിയിലാണ് നടന്റെ കുത്തഴിഞ്ഞ ജീവിതത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോണി ഡെപ്പ് കഴിഞ്ഞ 20 വര്‍ഷത്തോളമായി മാസം 2 മില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നതെന്ന് ഇതില്‍ പറയുന്നു.

johnny-depp3

എന്നാല്‍ തന്റെ സ്വത്തുക്കള്‍ ടി.എം.ജി മാനേജ്‌മെന്റ് മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ആരോപിച്ച് 25 മില്യണ്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ജോണി ഡെപ്പ് അടുത്തിടെ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തന്റെ അനുമതികൂടാതെ ലോണുകളും മറ്റും ടി.എം.ജി കൈകാര്യം ചെയ്തതായും ജോണി ആരോപിച്ചിരുന്നു. കണക്കില്‍ കൃത്രിമം കാണിച്ച് കബളിപ്പിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഇതിന് പിന്നാലെയാണ് ജോണിയുടെ ചെലവുകളുടെ കണക്കുകളുമായി ടി.എം.ജി മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി നടന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്. എന്നാല്‍ രണ്ട് ദശലക്ഷത്തോളം വരുന്ന തുക ചെലവാക്കിയിരിക്കുന്നത് ഡെപ്പിന്റെ തന്നെ ലോണ്‍ അടക്കാനാണെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമ്പനി അവകാശപ്പെടുന്നു.

ധൂര്‍ത്തു തന്നെയാണെന്ന് തെളിയിക്കുന്നതാണ് ജോണിയുടെ ചെലവിന്റെ കണക്കുകള്‍. 18 മില്യണ്‍ മുടക്കി വിനോദക്കപ്പല്‍, പ്രൈവറ്റ് വിമാനം, 45 ആഡംബര കാറുകള്‍ കൂടാതെ നാല്‍പ്പതിലധികം സ്റ്റാഫുകളും.

johnny-depp2

14 ആഡംബര ഭവനങ്ങള്‍ക്കായി ഏകദേശം 75 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു. ബഹാമന്‍ ഐലന്റ്, ഫ്രഞ്ച് ക്‌സിലില്‍ 45 ഏക്കര്‍ വരുന്ന സ്ഥലം, ഹോളിവുഡിലെ വീടുകള്‍ എന്നിങ്ങനെ നടന്‍ ലോകത്തിന്റെ പല ഭാഗത്തുമായി സമ്പാദ്യം ധൂര്‍ത്തടിക്കുകയായിരുന്നെന്നും ടി.എം.ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഇതിന് പുറമെ 30,000 ഡോളര്‍ വൈന്‍ നിര്‍മ്മാണത്തിന് മാത്രമായി ഉപയോഗിച്ചതായും ഹര്‍ജിയില്‍ ആരോപണമുണ്ട്. സുഹൃത്തും എഴുത്തുകാരനുമായ ഹണ്ടര്‍ തോംസണിന്റെ ചിതാഭസ്മം ഒഴുക്കുന്നതിനായി ഒരു പീരങ്കി മേടിക്കുന്നതിന് മൂന്ന് മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News