Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 1:50 pm

Menu

Published on July 11, 2013 at 10:25 am

രാജിവെക്കില്ല’; ഒളിവില്‍ കഴിഞ്ഞ തെറ്റയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍

jose-thettayil-comes-out-of-hiding-refuses-to-resign

കൊച്ചി: ജോസ്തെറ്റയില്‍ എം.എല്‍.എ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി. ലൈംഗിക പീഡനക്കേസില്‍ പെട്ടതിനെ തുടര്‍ന്ന് 17 ദിവസം ഒളിവില്‍ കഴിഞ്ഞത്തിന് ശേഷമാണ് ജോസ്തെറ്റയില്‍ മാധ്യമത്തിനുമുന്നിൽ എത്തിയത്.ജൂണ്‍ 23 മുതല്‍ നിയമസഭയില്‍ നിന്നടക്കം വിട്ടുനിന്ന തെറ്റയില്‍ അഭിഭാഷകനായ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരൻറെ കച്ചേരിപ്പടിയിലെ വസതിയിലാണ് ബുധനാഴ്ച വൈകുന്നേരമാണ് പ്രത്യക്ഷപ്പെട്ടത്.യുവതിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തെറ്റയില്‍ പറഞ്ഞു.മകനുവേണ്ടി പരാതിക്കാരിയെ വിവാഹം ആലോചിച്ചിട്ടില്ല. യുവതിയെയും കുടുംബത്തെയും തനിക്ക് വര്‍ഷങ്ങളായി അറിയാം. മണ്ഡലത്തിലെ വോട്ടര്‍മാരെന്ന നിലയിലുള്ള പരിചയമാണ്. എന്നാല്‍, ടി.വി ചാനലുകളില്‍ വന്ന വീഡിയോ ദൃശ്യങ്ങളിലുള്ള വ്യക്തി താങ്കളാണോ എന്ന ചോദ്യത്തിന് തെറ്റയില്‍ മറുപടി പറഞ്ഞില്ല. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.താന്‍ രാജി വെക്കേണ്ടതില്ലെന്നാണ് ഇടതു മുന്നണിയും പാര്‍ട്ടിയും തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം വെക്തമാക്കി.അഭിഭാഷകനായ താന്‍ കോടതിയോട് ബഹുമാനമുള്ള ആളാണ്. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരോട് കേസിനെക്കുറിച്ച് സംസാരിക്കാതിരുന്നത്.നിയമസഭയില്‍ ഹാജരാകാതിരുന്നതിന് സഭ രണ്ടുദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന ന്യായീകരണമാണ് അദ്ദേഹം നല്‍കിയത്.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ തെറ്റയില്‍ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി.അതേ സമയം കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ജില്ലയിലെ ഒരു മന്ത്രിയാണ് ഇതിന് പിന്നിലെന്നും തെറ്റയിലിനൊപ്പമുണ്ടായിരുന്ന സി.പി.എം ഏരിയ സെക്രട്ടറി പി.ജെ. വര്‍ഗീസ് ആരോപിച്ചു. സോളാര്‍ കേസില്‍ അകപ്പെട്ട സര്‍ക്കാറിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. അങ്കമാലിയില്‍ ഒരു ഗുണ്ട് പൊട്ടുമെന്ന് മന്ത്രിയുടെ സഹോദരന്മാര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എട്ടുമണിയോടെ മടങ്ങിയ അദ്ദേഹം സി.പി.എം ജില്ല സെക്രട്ടറി ദിനേശ് മണിയെയും സന്ദര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published.

More News