Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെ തെറിവിളിച്ച സീരിയല്‍ നടി അനിതയ്ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ ലല്ലു ശശിധരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ലല്ലു അനിതയ്ക്ക് മറുപടി നല്‍കുന്നത്.
ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു സംഭവം അപൂര്‍വമാണെന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ അറസ്റ്റിലാകുന്നതും ജയിലില്‍ കിടക്കുന്നതും ഞങ്ങള്‍ക്ക് വാര്‍ത്തയാണെന്നും അനിത പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായി ലല്ലു കുറിച്ചു.
നിങ്ങളുടെ ദിലീപേട്ടന്‍ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനോ ദണ്ഡിയില്‍ പോയി ഉപ്പ് കുറുക്കിയതിനോ അല്ല. പുള്ളിയുടെ പേരിലുള്ള കുറ്റങ്ങള്‍ എന്താണെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ജാമ്യം കൊടുക്കണോ, ശിക്ഷിക്കണോ എന്നൊക്കെ ഇനി കോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചേച്ചിക്ക് കാണാന്‍ താല്‍പര്യമില്ലെങ്കില്‍ റിമോട്ട് കൈയിലില്ലേ? അഭിനയിച്ച സീരിയല് വല്ലതും ഉണ്ടെങ്കില്‍ അത് കാണാലോ, അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ ചാനല്‍ കാണാമെന്നും ലല്ലു പരിസഹിക്കുന്നു.
ഏതായാലും വീഡിയോ കലക്കി. ദിലീപേട്ടന്‍ പാവാടാ പറയുന്നേന്റെ കൂടെ, അക്രമിക്കപ്പെട്ട ആ സഹപ്രവര്‍ത്തകയെ കുറിച്ച് രണ്ട് വാക്ക് മൊഴിയാമായിരുന്നെന്നും ലല്ലു ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൈകാര്യം ചെയ്തിരുന്ന ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് അനിത ഒരു വീഡിയോ പോസ്റ്റ് ചെയ്തത്.
തനിക്ക് നാണമുണ്ടോയെന്നും താന്‍ ഒരു ആണാണോയെന്നുമായിരുന്നു വിനുവിനോടുള്ള അനിതയുടെ ചോദ്യം. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യണമെന്നും എന്ത് വൃത്തികേട് പറഞ്ഞും ചാനലിന്റെ റേറ്റിങ് കൂട്ടാമെന്ന് കരുതേണ്ടെന്നും അനിതയുടെ വാക്കുകള്‍.
തെറ്റ് ചെയ്താല്‍ ആരായാലും അനുഭവിക്കണം. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി തെളിയിക്കട്ടെ. അതിന് ശേഷം ആവേശം കാണിച്ചാല്‍ മതി. റേപ് ചെയ്യപ്പെട്ട നടി പോലും ദിലീപേട്ടന്റെ പേര് പറയുന്നില്ല. ആ കുട്ടിക്ക് ഇല്ലാത്ത ദണ്ണമാണോ നിനക്ക്.
തന്റെ ആവേശം കേട്ടാല്‍ തോന്നും തന്റെ പെണ്ണുംപിള്ളയേയോ സഹോദരിയേയോ മക്കളേയോ ദിലീപേട്ടന്‍ റേപ് ചെയ്തിട്ടുണ്ടെന്നാണല്ലോയെന്നും അനിത ചോദിച്ചിരുന്നു.
–
–
ലല്ലുവിന്റെ കുറിപ്പ്……………
അനിത ചേച്ചി വീഡിയോ കണ്ടു… നന്നായിട്ടുണ്ട് പ്രകടനം… വിനു വി ജോണിനെ തെറി പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല… ഇങ്ങനെ പറയണമെങ്കില്‍ എല്ലാ ദിവസവും മെനക്കെട്ടിരുന്ന് ചര്‍ച്ച കണ്ട് കാണുമല്ലോ? ങ്ങടെ ദിലീപേട്ടന്‍ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനോ ദണ്ഡിയില്‍ പോയി ഉപ്പ് കുറുക്കിയതിനോ അല്ല.. പുള്ളിയുടെ പേരിലുള്ള കുറ്റങ്ങള്‍ എന്താണെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട് .. ജാമ്യം കൊടുക്കണോ, ശിക്ഷിക്കണോ എന്നൊക്കെ കോടതി തീരുമാനിക്കും.. ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു സംഭവം അപൂര്‍വമാണ്… ഒരു സൂപ്പര്‍ സ്റ്റാര്‍ അറസ്റ്റിലാകുന്നതും ജയിലില്‍ കിടക്കുന്നതും ഞങ്ങള്‍ക്ക് വാര്‍ത്തയാണ് … ചേച്ചിക്ക് കാണാന്‍ താല്‍പര്യമില്ലെങ്കില്‍ റിമോട്ട് കൈയിലില്ലേ? അഭിനയിച്ച സീരിയല് വല്ലതും ഉണ്ടെങ്കില്‍ അത് കാണാലോ, അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ ചാനല്‍ കാണാം… ഏതായാലും വീഡിയോ കലക്കി… ദിലീപേട്ടന്‍ പാവാടാ പറയുന്നേന്റെ കൂടെ, അക്രമിക്കപ്പെട്ട ആ സഹപ്രവര്‍ത്തകയെ കുറിച്ച് രണ്ട് വാക്ക് മൊഴിയാമായിരുന്നു.
Leave a Reply