Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരിയെ അനുസ്മരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു.
സൗന്ദര്യമല്ല അഭിനയമെന്നും അഭിനയമാണ് സൗന്ദര്യമെന്നും പ്രേക്ഷകരെ ഓര്‍മ്മിപ്പെടുത്തിയ നടനാണ് ഓം പുരിയെന്ന് ജ്യോയ് മാത്യു അഭിപ്രായപ്പെട്ടു.
ചോക്ലേറ്റ് മുഖങ്ങൾ അടക്കിവാണിരുന്ന ഹിന്ദി സിനിമയിലേക്ക് വസൂരിക്കല നിറഞ്ഞ മുഖവും പരുക്കൻ ശബ്ദവുമായി ജീവിത യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീന ഭാവുകത്വമുള്ള ചലച്ചിത്രങ്ങളിലൂടെ സൗന്ദര്യമല്ല അഭിനയമെന്നും മറിച്ച് അഭിനയമാണ് സൗന്ദര്യമെന്നും അദ്ദേഹം പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ചു, ജോയ് മാത്യു ചൂണ്ടിക്കാട്ടി.
“ആക്രോശി”ലെയും “അർദ്ധസത്യ ” തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നമ്മളെ അമ്പരപ്പിച്ച അതേ മനുഷ്യൻ, തന്‍റെ മുംബൈ ജീവിതകാലത്ത് താൻ ജോലി ചെയ്തിരുന്ന ജെയ്‌ക്കോ ബുക്സിൽ ഒരു മോപ്പഡിൽ വന്ന് മികച്ച പുസ്തകങ്ങൾ ഓർഡർ ചെയ്ത് വരുത്തി വാങ്ങിയിരുന്ന ഓർമ്മ തന്‍റെ മനസ്സിലിപ്പോഴും കെടാതെ നിൽക്കുന്നുവെന്ന് ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു ഓംപുരി (66)യുടെ അന്ത്യം. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്. മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസ്സര്‍ (2001) തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അദ്ദേഹം അഭിനയിച്ചു.
രണ്ട് മലയാള ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായി രമ്യ കൃഷ്ണന്‍ പ്രധാന വേഷം ചെയ്ത സമീപകാല ചിത്രമായ ആടുപുലിയാട്ടം, പ്രവാചകന്‍ എന്നിവയാണ് ഓം പുരിയുടെ മലയാള ചിത്രങ്ങള്‍.ഹിന്ദി സിനിമയിലെ വിഖ്യാതവില്ലൻ അമരീഷ് പുരി അദ്ദേഹത്തിന്‍റെ സഹോദരനാണ്.
ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം…….
“ചോക്ലേറ്റ് മുഖങ്ങള്‍ അടക്കിവാണിരുന്ന ഹിന്ദി സിനിമയിലേക്ക് വസൂരിക്കല നിറഞ്ഞ മുഖവും പരുക്കന്‍ ശബ്ദവുമായി ജീവിത യാഥാര്‍ത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീന ഭാവുകത്വമുള്ള ചലച്ചിത്രങ്ങളിലൂടെ സൗന്ദര്യമല്ല അഭിനയമെന്നും മറിച്ച് അഭിനയമാണ് സൗന്ദര്യം എന്ന് പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ച ഓം പുരി. എന്റെ “ആക്രോശി” ലെയും “അര്‍ദ്ധസത്യ” തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നമ്മളെ അമ്പരിപ്പിച്ച അതേ മനുഷ്യന്‍ എന്റെ മുംബൈ ജീവിതകാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന ജെയ്‌ക്കോ ബുക്‌സില്‍ ഒരു മോപ്പഡില്‍ വന്ന് മികച്ച പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി വാങ്ങിയിരുന്ന ഓര്‍മ്മ എന്റെ മനസ്സിലിപ്പോഴും കെടാതെ നില്‍ക്കുന്നു. ഓം പുരി എന്ന അഭിനയ പ്രതിഭയുടെ മുമ്പില്‍ എന്‍റെ പ്രണാമം.”
Leave a Reply