Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on February 16, 2016 at 1:41 pm

ജൂഡ് ആന്റണിക്കൊരു വീട് വേണം, അപ്പൊ ഇതുവരെ വീടില്ലേ?

jude-anthony-facebook-post

വീട് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ ജൂഡ് ആന്റണി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. ജൂഡ് ആന്റണിക്ക് ഇപ്പോൾ എന്തിനാ ഒരു വീട് എന്നല്ലേ.. പുതിയ ചിത്രമായ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന് വേണ്ടിയാണത്രേ വീട് ആവശ്യപ്പെട്ടുകൊണ്ടുള്ള ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്തിന് വേണ്ടിയാണെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഗോഡ് ഫാദറിലെ വീട്, സ്ഫടികത്തിലെ വീട്, ചിത്രത്തിലെ വീട്… ഇങ്ങനെ സിനിമയിൽ കണ്ട വീടുകൾ കാണുമ്പോൾ എന്റെ വീട്ടിലും ഒരു ഷൂട്ടിങ് നടന്നുവെങ്കിൽ എന്ന് നിങ്ങളും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? എങ്കില്‍ നിങ്ങളുടെ വീട്ടില്‍ വച്ചും ഒരു സിനിമാ ഷൂട്ടിങ് നടത്താം, എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് ഒട്ടേറെ രസകരമായ കമന്റുകളും വന്നിട്ടുണ്ട്.

പക്ഷേ ഒരു വെറും വീടല്ല. ഒരു ക്രിസ്ത്യൻ തറവാട്, മുറ്റത്ത് ഇഷ്ടം പോലെ സ്ഥലം വേണം, സമീപത്ത് ഒരു പുഴയോ കായലോ ഉണ്ടെങ്കില്‍ നന്ന് എന്നും പോസ്റ്റില്‍ പറയുന്നു.

Feature-Image

Loading...

Leave a Reply

Your email address will not be published.

More News