Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരത്തിന് തണുപ്പ് നൽകുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. ശരീരത്തെ തണുപ്പിക്കുന്നതിനൊപ്പം ക്ഷീണം ഇല്ലാതാക്കാനും ഊര്‍ജം നല്‍കാനും പഴങ്ങൾക്ക് സാധിക്കും. ദാഹം ശമിപ്പിക്കുന്നതിന് പുറമേ കോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കാനും ജ്യൂസുകൾക്ക് കഴിയും. പഴച്ചാറുകളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പൊട്ടാസ്യവും സിലിക്കണും കോശങ്ങളിലെ ജൈവ വസ്തുക്കളുടെയും ധാതുക്കളുടെയും നില ക്രമീകരിക്കുന്നു. അതുവഴി കോശങ്ങള്‍ അകാലത്തില്‍ നശിക്കാതിരിക്കാനും രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം പഴച്ചാറുകളും പച്ചക്കറികളുടെ സത്തും മാത്രം കഴിക്കുക. ഇത് ആന്തരാവയവങ്ങളെ ശുദ്ധീകരിക്കാനും ദഹനം ക്രമമാക്കാനും സഹായിക്കും. മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. പഴങ്ങൾ കൊണ്ടുള്ള ഓരോ ജ്യൂസുകൾക്കും പല രോഗങ്ങളും അകറ്റാനുള്ള കഴിവുണ്ട്.
1.അസിഡിറ്റി

–
മിക്കയാളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി അഥവാ ഗ്യാസ് ട്രബിള്‍. എന്ത് കഴിച്ചാലും അതിന്റെ രസം മുഴുവന്‍ ഇല്ലാതാക്കുന്ന രീതിയിലായിരിക്കും ഈ അസ്വസ്ഥതയും വേദനയും വരിക. അസിഡിറ്റി അകറ്റാൻ മുന്തിരി, ഓറഞ്ച്, മൂസമ്പി, കാരറ്റ് എന്നിവയുടെ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
2.സൈനസ്

–
തലയോട്ടിയിലെ വായു അറകളെയാണ് സൈനസ് എന്ന് പറയുന്നത്.വിട്ടുമാറാത്ത ജലദോഷവും മൂക്കടപ്പും തലവേദനയും ആണ് ഇതിൻറെ ലക്ഷണങ്ങൾ. നാലുതരം സൈനസുകളാണ് മനുഷ്യശരീരത്തിലുള്ളത്. മാക്സിലറി സൈനസ്- കണ്ണിന് താഴെയുള്ളത്, ഫ്രോൻടൽ സൈനസ്- കണ്ണിന് മുകളിലുള്ളത്, എത്തോമോട് സൈനസ്- കണ്ണിന് ചുറ്റുമുള്ളത്, സ്പെഹിനോയ്ഡ് സൈനസ്- തലയോട്ടിയിൽ ഏറ്റവും പിന്നിലുള്ള സൈനസുകൾ. നാരങ്ങ,തക്കാളി,കാരറ്റ്, ഉള്ളി ,ആപ്രിക്കോട്ട് എന്നിവയുടെ ജ്യൂസ് കുടിക്കുന്നത് സൈനസിന് നല്ലതാണ്.
3.ഹൃദ്രോഗങ്ങൾ

–
ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖമാണ് ഹൃദ്രോഗം. നെഞ്ചു വേദന,നെഞ്ചിടിപ്പ്,ബോധക്ഷയം,ചുമ,ശ്വാസം മുട്ടൽ,അസാധാരണമായ ക്ഷീണം എന്നിവയാണ് ഹൃദ്രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. നെഞ്ചിൻറെ മധ്യഭാഗത്തും ഇടതു വശത്തുമായാണ് ഹൃദ്രോഗം കൊണ്ടുള്ള നെഞ്ചുവേദന അനുഭവപ്പെടുക. ചുവന്ന മുന്തിരി,നാരങ്ങ,വെള്ളരി,കാരറ്റ് എന്നിവയുടെ ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗത്തിന് ഉത്തമമാണ്.
4. വാതം

–
40 വയസ്സിനു മേലുള്ള സ്ത്രീകളിലാണ് വാതം പൊതുവേ കണ്ടുവരുന്നത്. എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനമാണ് ഇതിന്റെ കാരണം. മുന്തിരി,ഓറഞ്ച്, നാരങ്ങ,തക്കാളി എന്നിവയുടെ ജ്യൂസ് വാതത്തിന് നല്ലതാണ്.
5.ടോണ്‍സിലെറ്റീസ്
ടോണ്‍സിലെറ്റീസിനെ പ്രതിരോധിക്കാൻ ആപ്രിക്കോട്ട്,നാരങ്ങ എന്നിവ കൊണ്ടുള്ള ജ്യൂസ് ഉത്തമമാണ്.
6 .എക്സിമ

–
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് എക്സിമ കൂടുതലായും കണ്ടുവരുന്നത്. ഭക്ഷണത്തോടുള്ള അലര്‍ജിയാണ് പ്രധാനകാരണം. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊട്ടി കരപ്പന്‍പോലെ കാണപ്പെടും.ഇതിനെ പ്രതിരോധിക്കാൻ ചുവന്ന മുന്തിരി,കാരറ്റ്,ചീര,വെള്ളരി എന്നിവ കൊണ്ടുള്ള ജ്യൂസ് നല്ലതാണ്.
7.ആസ്ത്മ

–
മനുഷ്യന്റെ ജീവിതശൈലിയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ആസ്‌ത്മയ്‌ക്കു കാരണമാകുന്നത്.കാലാവസ്ഥാ വ്യതിയാനം, അലര്‍ജിയുണ്ടാക്കുന്ന മറ്റു സാഹചര്യങ്ങള്‍, വൈകാരികമായ മാറ്റങ്ങള്‍, പാരമ്പര്യം തുടങ്ങിയ നിരവധി കാരണങ്ങളാണ് ആസ്തമയ്ക്ക് ഇടയാക്കുന്നത്.മുന്തിരി,കാരറ്റ്,പൈനാപ്പിൾ തുടങ്ങിയ സാധനങ്ങൾ കൊണ്ടുള്ള ജ്യൂസ് ആസ്ത്മയെ പ്രതിരോധിക്കാൻ നല്ലതാണ്.
8 ജലദോഷം

–
ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും.നാരങ്ങ,മുന്തിരി,പൈനാപ്പിൾ,കാരറ്റ്, ഉള്ളി എന്നിവ കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് ജലദോഷം ഇല്ലാതാക്കാൻ സഹായിക്കും.
9.പ്രമേഹം

–
ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. വർധിച്ച അളവിലുള്ള വിയർപ്പ്,ശരീരത്തിന് പ്രത്യേക ഗന്ധം.ആലസ്യവും തളർച്ചയും, ധാരാളമായി മൂത്രം പോകുക,ദാഹം,ശരീരം മെലിയുക, തൊണ്ട വരൾച്ച എന്നിവ പ്രമേഹത്തിൻറെ ലക്ഷണങ്ങളാണ്.നാരക വർഗ്ഗം പഴങ്ങളും കാരറ്റും കൊണ്ടുള്ള ജ്യൂസുകൾ പ്രമേഹത്തെ പ്രതിരോധിക്കാൻ നല്ലതാണ്.
10.വൃക്ക തകരാറുകൾ

–
നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിൽ കാണപ്പെടുന്നതാണ് വൃക്കകള്‍. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകളെ പ്രതിരോധിക്കാൻ ആപ്പിൾ,ഓറഞ്ച്,കാരറ്റ്,വെള്ളരി,നാരങ്ങ എന്നിവ കൊണ്ടുള്ള ജ്യൂസുകൾ നല്ലതാണ്.
Leave a Reply