Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:39 am

Menu

Published on June 29, 2013 at 11:20 am

എസ്എംഎസ് വഴി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു

just-sms-to-book-train-tickets

ഡല്‍ഹി: എസ്എംഎസ് വഴി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. കേന്ദ്ര റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെ ദില്ലിയില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, യാത്രക്കാരന്റെ പേര്, വയസ് എന്നിവ 139 എന്ന നമ്പരിലേക്ക് മൊബൈലില്‍ നിന്ന് എസ്എംഎസ് ചെയ്താല്‍ ഇനി ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കും. 139 എന്ന പൊതുവായ നമ്പരിനൊപ്പം മറ്റ് ചില സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന നമ്പരുകള്‍ വഴി കൂടി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 400, 5676714 എന്നീ നമ്പരുകളാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്നത്. ആറ് ബര്‍ത്ത്/സീറ്റ് വരെ ഒറ്റത്തവണ ഈ സൗകര്യത്തിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് ബുക്കിങിന് വേളയില്‍ ഒരു എസ് എം എസിന് മൂന്നുരൂപ ചാര്‍ജ് ഈടാക്കും. 5000 രൂപയ്ക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അഞ്ച് രൂപയും, അതിന് മുകളിലുള്ള ബുക്കിങിന് പത്തുരൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും. ടിക്കറ്റിന് പകരം മൊബൈലിലേക്ക് വരുന്ന എസ്.എം.എസ് ആണ് യാത്രക്കാര്‍ ടിക്കറ്റ് പരിശോധകര്‍ക്ക് കാണിച്ചുകൊടുക്കേണ്ടത്. തിരിച്ചറിയല്‍ രേഖ കൂടെ കരുതണം.

Loading...

Leave a Reply

Your email address will not be published.

More News