Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയറാം നായകനാകുന്ന ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ ജുവല്‍ മേരി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇല്ലെന്ന് സ്ഥിരീകരിച്ച് നടി രംഗത്തെത്തിയിരുന്നു. തിരക്കഥ ഇഷ്ടപെടാത്തതിനാല്‍ താന്‍ പിന്മാറി എന്നാണ് ജുവലിന്റെ പക്ഷം. എന്നാൽ നടിയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനാല്‍ തങ്ങള്‍ ഒഴിവാക്കിയതാണെന്ന് പറഞ്ഞ് പിന്നീട് തിരക്കഥാകൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു. എന്തിനാണ് ജുവലിനെ ഒഴിവാക്കിയത് എന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.
ചിത്രത്തിലെ നായികയായി ആദ്യം ജുവലിനെയാണ് പരിഗണിച്ചിരുന്നത്, എന്നാല്‍ നടിയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനാലാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഹസീബ് പറയുന്നു.
പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് ആടു പുലിയാട്ടം. ബോളിവുഡ് താരം ഓംപുരി, ജയറാം, രമ്യാ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ താരമൊന്നുമില്ലേ എന്ന ചോദ്യമാണ് ജൂവലിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകനെങ്കില്‍ താന്‍ അഭിനയിക്കാം എന്നും ജയറാമിന്റെ നായികയായി താന്‍ അഭിനയിക്കില്ല എന്നും ജുവല്‍ പറഞ്ഞത്രെ. അതോടെ ഈ നടി തങ്ങളുടെ സിനിമയില്‍ വേണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നത്രെ
ആടുപുലിയാട്ടത്തിന്റെ തിരക്കഥ മോശമായതിനാലാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ജുവല്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ സിനിമയില്‍ നിന്ന് നടിയെ ഒഴിവാക്കിയതിനാലാണ് അവര്‍ തിരക്കഥയെ തള്ളിപ്പറഞ്ഞതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നു. ജുവല്‍ പിന്മാറിയതല്ലെന്നും തങ്ങള്‍ പിന്മാറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി
Leave a Reply