Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 8:28 pm

Menu

Published on January 10, 2014 at 5:12 pm

ഗാനഗന്ധര്‍വൻ കെ ജെ യേശുദാസിന് ഇന്ന്‌ 74-ാം പിറന്നാള്‍.

k-j-yeshudas-celebrating-74-birthday-in-mookambika-temple

ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്‌ ഇന്ന്‌ 74-ാം ജന്മനാൾ.നാല്പത് വർഷത്തോളമായി എല്ലാ പിറന്നാൾ ദിനത്തിലും  അദ്ദേഹവും കുടുംബവും   മുടങ്ങാതെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദർശനത്തിന് പോകാറുണ്ട്.ഈ വർഷവും ആ പതിവ് അദ്ദേഹം  മുടക്കിയിട്ടില്ല.മുൻ  വർഷങ്ങളിലെല്ലാം ഈ ദിവസം വരുന്ന കുട്ടികളെ അദ്ദേഹം എഴുത്തിനിരുത്താറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ ആ പതിവ് നിർത്തി.എഴുത്തിനിരുത്താൻ  വരുന്നവരുടെ തിരക്ക്  കൂടിയത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടായതായിരുന്നു കാരണം. ഇന്നലെ വൈകിട്ട്‌  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയ യേശുദാസ്‌ ഇന്ന്  രാവിലെയുള്ള  ക്ഷേത്രദര്‍ശനവും പൂജയും  കഴിഞ്ഞ്‌  ദേവിസന്നിധിയില്‍ രാഗാര്‍ച്ചന നടത്തിയ ശേഷം പിറന്നാള്‍ സദ്യയും കഴിച്ചാണ്‌ തിരികെ പോവുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News