Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യസേവന സംഘടനയായ കെ & കെ സോഷ്യൽ ഫൗണ്ടേഷൻ്റെ ക്യാപ്റ്റൻ കൃഷ്ണൻ നായർ മെമ്മോറിയൽ അവാർഡ് ചെമ്മണ്ണൂർ ഇൻറർനാഷണൽ ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു.
മുംബൈ ഹോട്ടൽ ലീലയിൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ.യും ജമ്മുകാശ്മീർ നിയമസഭാ മുൻ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുൽ ഡോ. ബോബി ചെമ്മണ്ണൂരിന് അവാർഡ് സമ്മാനിച്ചു.
പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, യു.എൻ.മുൻ അംബാസഡർ ഡോ.ടി.പി.ശ്രീനിവാസൻ, ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് മുൻ ചെയർമാൻ എൽ.രാധാകൃഷ്ണൻ IAS, കർണ്ണാടക ഐ.ജി ഹരിശേഖർ ഐ.പി.എസ്.,നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ , എൽഐസി മുൻ ചെയർമാൻ എസ്.ബി.മൈനക്, പ്രമുഖ സംവിധായകൻ കെ.മധു, കെ & കെ ഫൗണ്ടേഷൻ ദേശീയ പ്രസിഡണ്ട് പ്രിൻസ് വൈദ്യൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply