Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത സിനിമാതാരം കാതല്‍ സന്ധ്യ പെണ്‍കുഞ്ഞിന് ജന്മം നൽകി. കാതല്‍ സന്ധ്യയുടെ സുഹൃത്തും നടിയുമായ സുജ വരുണിയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.കുഞ്ഞുമൊത്തുള്ള സന്ധ്യയുടെ ചിത്രവും സുജ പങ്കുവച്ചു.കഴിഞ്ഞ ഡിംസബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം.ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.
ജീവിതത്തില്‍ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് സന്ധ്യ.സെപ്തംബര്‍ 27 നാണ് സന്ധ്യയുടെ ജന്മദിനം.ആ ദിവസം തന്നെ കുഞ്ഞിന് ജന്മം നല്‍കണമെന്നായിരുന്നു സന്ധ്യയുടെ ആഗ്രഹം .ഇതു സാധിച്ചു.
ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യയുടെ വിവാഹം നടന്നത്. വടപളനിയിലെ ആറാംനിലയിലെ ഫ്‌ലാറ്റില്‍ കാതല്‍ സന്ധ്യയുടെ കുടുംബം കുടുങ്ങിപ്പോയി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതായി. ഒടുവില്‍ ആര്‍ഭാടമായി നടത്താനുദ്ദേശിച്ച വിവാഹം അതോടെ ലളിതമായ ചടങ്ങാക്കി മാറ്റി. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.വിവാഹത്തിന്റെ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുകയായിരുന്നു.
Leave a Reply