Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:07 pm

Menu

Published on June 24, 2013 at 4:28 pm

ഇനി മുന്‍നിര നായകന്മാര്‍ക്കൊപ്പം മാത്രം അഭിനയിക്കൂ : കാജല്‍ അഗര്‍വാള്‍

kajal-agarwal-will-act-only-with-super-strars

തമിഴിലും തെലുങ്കിലുമായി കാജല്‍ അഭിയിച്ച ചിതങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു . മുന്‍ നിര നായകര്‍ക്കൊപ്പമായിരുന്നു ആ ചിത്രങ്ങളില്‍ എല്ലാം കാജല്‍ അഭിനയിച്ചത് . ബോളിവുഡിലും തന്‍റെ അരങ്ങേറ്റം മോശമാക്കിയില്ല കാജല്‍ അജയ് ദേവഗന്നോടൊപ്പം അഭിനയിച്ച സിങ്കം എന്ന ചിത്രം നൂറു കോടി നേടി റിക്കോഡ്‌ ഇട്ടിരുന്നു.

തുടരെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പശ്ചാത്തലത്തില്‍ ആയിരിക്കാം കാജല്‍ തീരുമാനിച്ചു, ഇനിയങ്ങോട്ടു മുന്‍ നിര നായകര്‍ക്കൊപ്പം മാത്രം അഭിനയിച്ചാല്‍ മതിയെന്ന് . പുതുമുഖങ്ങളുടെ കൂടെ അഭിനയിച്ചാല്‍ ഇത്രയും നാള്‍ കിട്ടിയിരുന്ന താരമൂല്യം ഒറ്റ നിമിഷം കൊണ്ട് ഇടിയുമെന്നാണ് കാജലിന്റെ പക്ഷം. മോഡലിങ് രംഗത്തു നിന്നുമാണ് കാജല്‍ അഗര്‍വാള്‍ അഭിനയ രംഗത്തേക്കെത്തുന്നത്. തുടക്കത്തില്‍ പുതുമുഖങ്ങളുടെ കൂടെ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് താരത്തെ തേടിയെത്തിയതെല്ലാം സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളായിരുന്നു.

ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നടിയാണ് കാജല്‍.അവസരങ്ങള്‍ ഒരുപാട് തേടിയെത്തുന്നുമുണ്ട്. ഇളയദളപതിയുടെ കൂടെ തുപ്പാക്കിയില്‍ അഭിനയിച്ചതിനു ശേഷം തമിഴില്‍ തിരക്കേറി. വീണ്ടും ജില്ല എന്ന ചിത്രത്തില്‍ വിജയിയും കാജലും ഒന്നിക്കുകയാണ്. തുപ്പാക്കിക്കു ലഭിച്ച വിജയം ജില്ലയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കാജല്‍ അഗര്‍വാള്‍.

Loading...

Leave a Reply

Your email address will not be published.

More News