Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:32 am

Menu

Published on May 15, 2014 at 1:52 pm

കാജൽ അഗർവാളിൻറെ സഹോദരി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

kajal-aggarwal-sister-nisha-agarwal-debuting-in-mollywood-industry

തെന്നിന്ത്യൻ നടി കാജൽ അഗർവാളിൻറെ സഹോദരി നിഷ അഗർവാൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.തെലുങ്കിൽ അഞ്ചു സിനിമകളിൽ അഭിനയിച്ച നിഷ ജോണി ആൻറണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് നായകന്മാരായെത്തുന്നത്. പറങ്കിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിനുത ലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.ബംഗാളിലെ തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്നസെൻറ് കോൺട്രാക്ടർ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇന്നസെൻറിൻറെ മകനായി കുഞ്ചാക്കോ ബോബനും ദത്തു പുത്രനായി ബിജുമേനോനുമാണ് എത്തുന്നത്.വെള്ളപ്പൊക്കത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട 12 വയസുള്ള ബംഗാളിപ്പയ്യനായ ബിജുവിനെ ഇന്നസെൻറ് സ്വന്തം മകനെ പോലെ വളർത്തുകയാണ്. ബിജുവിൻറെ സഹായത്തോടെ തങ്ങളുടെ കമ്പനിയിലേക്ക് ബംഗാളി തൊഴിലാളികളെ എത്തിക്കുന്നത് കുഞ്ചാക്കോയാണ്. കമ്പനിയിലെ ഒരു തൊഴിലാളി അപകടത്തിൽ മരിക്കുന്നതും കുഞ്ചാക്കോയും ബിജുവും ആ മൃതദേഹവുമായി ബംഗാളിലേക്ക് പോകുമ്പോൾ ഉണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News