Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ജു വാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര് യുവിൻറെ ഹിന്ദി റീമേക്കിലൂടെ കാജോൾ മടങ്ങി വരവിനൊരുങ്ങുന്നു.ഒരു ഇടവേളയ്ക്ക് ശേഷം നോര്‍വീജിയന്‍ ടെലിവിഷന്‍ ത്രില്ലറായ പെനോസയുടെ ഹിന്ദി റീമെയ്ക്കിലൂടെ താരം സിനിമയിലെത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. കജോളിന്റെ ഭര്‍ത്താവായ അജയ് ദേവ്ഗണാണ് മലയാളത്തില്‍ മെഗാഹിറ്റായി മാറിയ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തെപ്പറ്റി കേട്ടപ്പോള്‍ അത് തന്റെ ഭാര്യയുടെ തിരിച്ചുവരവിന് പറ്റിയ ചിത്രമാണെന്ന് മനസ്സിലാക്കിയത്. ചിത്രം കണ്ടപ്പോള്‍ കജോളിന് ഇഷ്ടപ്പെട്ടപ്പെട്ടതായും അതിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നതായും കാജോൾ പറഞ്ഞു. 2010 ല്‍ പുറത്തിറങ്ങിയ ‘മൈ നെയിം ഈസ് ഖാന്’ എന്ന ചിത്രത്തിലായിരുന്നു കാജോള്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ റീമെയ്ക്ക് അവകാശം അജയ് ദേവ്ഗണ് വാങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply