Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രോഹിത്ത് ഷെട്ടി ചിത്രമായ ദില്‍വാലേയിലൂടെ ഷാരൂഖ് ഖാന്റെ നായികയായി വീണ്ടുമൊരു മടങ്ങിവരവിന് ഒരുങ്ങുകയാണ് കജോൾ.തിരിച്ചുവരവില്‍ കാജോളിന്റെ പ്രതിഫലവും ഉയർന്നിരിക്കുകയാണ്.ചിത്രത്തിനുവേണ്ടി കാജോൾ വാങ്ങുന്നത് 5 കോടി രൂപയാണ്.നിലവിലെ ബോളിവുഡ് താരസുന്ദരിമാരായ കരീനയുടെയും കത്രീനയുടെയും പ്രതിഫലത്തിനൊപ്പം വരുമിത്. മുന്‍പ് ഷാരൂഖും കജോളും ഒന്നിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു എന്നത് തന്നെയാവാം ഇത്ര വലിയൊരു പ്രതിഫലം നല്‍കി കജോളിനെ കാസ്റ്റ് ചെയ്യാന്‍ കാരണം.ബോളിവുഡില്‍ വന്നുപോയിട്ടും മുന്‍നിരയില്‍ ഇപ്പോഴും സ്ഥാനം കജോളിന് തന്നെയാണ്. ഷാരൂഖ് – കാജോള്‍ പ്രണയജോടികളുടെ കുച്ച് കുച്ച് ഹോത്താഹെയും ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേംഗെയുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്.
Leave a Reply