Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കലാഭവന്‍ മണി മരിക്കുന്നതിന് മുന്‍പ്, പാഡിയില്‍ നിന്ന് പകര്‍ത്തിയതെന്ന് പറയപ്പെടുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.വെള്ള ഷര്‍ട്ടും കാവി മുണ്ട് ഉടുത്തിരിക്കുന്ന മണിയെയാണ് ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. രാത്രിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നതും.മണിയുടെ അവസാന ഫോട്ടോയാണിതെന്നാണ് അവകാശപ്പെടുന്നത്. അതേസമയം മണിയുടെ മരണം ഉത്തരംകിട്ടാത്ത ഒരു ചോദ്യമായി ഇപ്പോഴും തുടരുകയാണ്. മണിയുടെ സഹായികളെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ അന്വേഷണം നടത്തിയത്. ഒപ്പം കീടനാശിനി എങ്ങനെ ഉള്ളില്‍ ചെന്നു എന്നതിനെ കുറിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ രണ്ടിലും ഒരു കൃതമായ ഉത്തരം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അന്വേഷണം മറ്റു വഴികളിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സഹായികളുടെ മൊഴിലുണ്ടായ വൈരുധ്യം ഇനിയും കണ്ടെത്താനിയിട്ടില്ല. ആത്മഹത്യ, കൊലപാതകം എന്നിവയെ സംബന്ധിച്ചും കൃത്യമായ സൂചനയില്ല. അതിനാല്‍ സ്വാഭാവിക മരണത്തിന്റെ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.മണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അളവ് എത്രയെന്ന് കണ്ടെത്താന്‍ ഹൈദരാബാദിലെ പരിശോധനയില്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
–

–
Leave a Reply