Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി ഭാവനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.അതിൽ ഭാവന അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എഴുത്തുകാരന്‍ കലവൂര്‍ രവികുമാറാണ്.വര്‍ഷങ്ങള്‍ക്കിപ്പുറം രവികുമാര്‍ സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഭാവനയാണ്.ചിത്രത്തിലെ ഭാവനയുടെ അഭിനയത്തെ പ്രശംസിച്ച് കലവൂര്‍ രവികുമാര്‍ ഫേസ്ബുക്കിലെത്തി.ഭാവന നടത്തിയ മോഷണം എന്ന രസകരമായൊരു തലക്കെട്ടോട് കൂടിയ കുറിപ്പിലാണ് രവികുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭാവനയുടെ ആദ്യ ചിത്രമായ നമ്മൾ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത് കലവൂർ രവികുമാർ ആയിരുന്നു. ഭാവനയെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–…
ഭാവന നടത്തിയ മോഷണം
പരിമളത്തെ ഓര്‍മ്മയില്ലെ? നമ്മളിലെ ഭവനയുടെ പരിമളം. അന്നു ദേഹം മുഴുവന്‍ കറുപ്പടിച്ചപ്പോള്‍ ഭാവന കരഞ്ഞതു ഞാന്‍ ഓര്‍ക്കുന്നു. ആ കരച്ചില്‍ ചിത്രം റീലിസായപ്പോള്‍ ചിരിയായി മാറി. അതിലെ നായികയേക്കാള്‍ ജനഹൃദയം തൊട്ടതു ഭാവനയായിരുന്നില്ലെ. പരിമളത്തിന്റെ പാത്രസൃഷ്ടിയില്‍ എന്നേക്കാള്‍ വലിയ പങ്ക് ചിത്രത്തിന്റെ സംവിധായകനായ കമല്‍ സാറിനാണ്. അദ്ദേഹം മദ്രാസ് ജീവിത കാലത്ത് അത്തരം ഒരു കുട്ടിയെ നിരീക്ഷിച്ചിരുന്നു. അങ്ങനെയാണു പരിമളത്തിനു മിഴിവുണ്ടായത്.
പക്ഷേ പരിമളം ഭാവനയില്‍ പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെട്ടതായി എനിക്കു തോന്നിട്ടുണ്ട്. വലിയ പ്രതിഭയായിട്ടും ഭാവനയ്ക്കു നമ്മള്‍ പരിമളം റോളുകളാണ് നല്‍കുക. ഈ ചിത്രത്തില്‍ അങ്ങനെയല്ല എന്നു ഞാന്‍ കരുതുന്നു. ഇതില്‍ ഭാവന തന്റെ നടന ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ഞാന്‍ കണ്ടെടുത്തു എന്നാണ് ഞാന്‍ വിചരിക്കുന്നു.
തിരക്കഥയിലെ ഷാഹിദ എന്റേതായിരുന്നു. ചിത്രീകരണ വേളയില്‍ ഷാഹിനയെ ഭാവന കട്ടെടുത്തു. കുട്ടികളുണ്ടു സൂക്ഷിക്കുക എന്ന ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം ഭാവനയുടെ സ്വന്തമാണു സത്യം. ചിത്രം ഇറങ്ങുമ്പോള്‍ അത് എല്ലാവര്‍ക്കും ബോദ്ധ്യമാകും. കാലവൂര്‍ രവികുമാര്‍ പറഞ്ഞു.
Leave a Reply