Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന്‍-സായ്പല്ലവി ചിത്രം കലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും പ്രണയത്തിനും തുല്യപ്രധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് ദുല്‍ഖറും സായ് പല്ലവിയും എത്തുന്നത്.പ്രേമത്തിന് ശേഷം സായി പല്ലവി നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നീലാകാശം പച്ചകടല്‍ ചുവന്നഭൂമി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സമീര്‍ താഹിറും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹാന്‍മേഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന കലിയില്‍ സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. കലിയിലെ രണ്ടു ഗാനങ്ങള്‍ നേരത്തെ ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട രണ്ട് ഗാനങ്ങളാണ് പുറത്തെത്തിയത്. ജോബ് കുര്യനും ദിവ്യ എസ്. മേനോനുമാണ് ഗായകര്‍. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.
–
–
Leave a Reply