Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:54 pm

Menu

Published on July 22, 2014 at 11:55 am

അച്ഛനെ വെല്ലുന്ന പ്രകടനവുമായി മകൻ രംഗത്ത് !

kalidas-jayarams-performance-at-vijay-awards-2014

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ആളാണ്‌ നടൻ  ജയറാമിൻറെ മകൻ കാളിദാസൻ. പിന്നീട് എൻറെ വീട് അപ്പൂൻറേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ഈ മിടുക്കൻ സ്വന്തമാക്കി. എന്നാൽ പിന്നീട് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി കാളിദാസൻ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.  ഇപ്പോൾ അച്ഛനെ വെല്ലുന്ന പ്രകടനവുമായി മകൻ വീണ്ടും  രംഗത്തെത്തിയിരിക്കുകയാണ്.വിജയ്‌ അവാർഡ് നിശയിൽ ജയറാമിനൊപ്പം വേദിയിലെത്തിയ കാളിദാസൻ തമിഴ് താരങ്ങളുടെ ശബ്ദം അനുകരിച്ച് കണ്ടു നിന്നവരെയെല്ലാം വിസ്മയിപ്പിച്ചു. സൂര്യയുടെയും വിജയ്‌യുടെയും ശബ്ദം അനുകരിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന ഇവരിരുവരും കാളിദാസൻറെ പ്രകടനം കണ്ട് പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്തു. അമ്മ പാർവതിക്കും മകൻറെ പ്രകടനം കണ്ട് സന്തോഷമടക്കാൻ കഴിഞ്ഞില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News