Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരപുത്രന്മാര്‍ക്കൊപ്പം മലയാളസിനിമയില്‍ ചുവടുറപ്പിക്കാന്‍ ജയറാമിൻറെ മകന്‍ കാളിദാസ് ഒരുങ്ങുന്നു.സത്യന്‍ അന്തിക്കാട് ഒരുക്കിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച കാളിദാസ് കുഞ്ഞിലേ തന്നെ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായി മകനെ അന്വേഷിച്ചെത്തിയ ഓഫറുകളൊന്നും ജയറാമും പാര്‍വ്വതിയും സ്വീകരിച്ചില്ല.പല താരപുത്രന്മാരും ഒന്നിനുപുറകേ ഒന്നായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്.ഇതിനിടെ കാളിദാസ് എന്ന് തിരിച്ച് സിനിമയിലെത്തുമെന്ന ചോദ്യം എല്ലായ്‌പോഴും ജയറാമിന് മുന്നില്‍ ഉയരാറുണ്ട്.ഇതുവരെ കാളിദാസ് പഠിയ്ക്കുകയാണ്,പഠിത്തംകഴിഞ്ഞേ സിനിമയെക്കുറിച്ച് ചിന്തിയ്ക്കൂ എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ജയറാം ഇപ്പോള്‍ പറയുന്നത് കാളിദാസിനെ അധികം വൈകാതെ സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ്.കാളിദാസിന് സിനിമയില്‍ നല്ല താല്‍പര്യമുണ്ടെന്നും അതുകൊണ്ടുതന്നെ യുവതാരമായുള്ള അരങ്ങേറ്റം അധികം വൈകില്ലെന്നുമാണ് ജയറാം പറയുന്നത്. ഇതിനിടെ കാളിദാസിൻറെ ബിരുദ പഠനം അവസാനിയ്ക്കുകകൂടിയാണ്. അതോടെ മുഴുവന്‍ സമയവും സിനിമയില്‍ ശ്രദ്ധിക്കാനാണ് കാളിദാസ് ആഗ്രഹിക്കുന്നത്.ചെന്നൈയിലെ ലയോള കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കാളിദാസനിപ്പോള്‍.
Leave a Reply