Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കളിമണ്ണ് എന്ന ചിത്രത്തിന് ഫിലിം സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിൽ വൻ വിവാദം ഈ ചിത്രം സൃഷ്ടിച്ചിരുന്നു. എല്ലാവർക്കും കാണാൻ പറ്റുന്നചിത്രങ്ങൾക്കു മാത്രമേ യുഎ സര്‍ട്ടിഫിക്കറ്റ് നൽകാറുള്ളൂ. പ്രസവരംഗങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ടില്ല. മൂന്ന് മിനിറ്റ് മാത്രം നീളുന്ന പ്രസവരംഗങ്ങളില്‍ അശ്ലീലമില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന് ബോധ്യപ്പെട്ടു. എന്നാൽ ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സംവിധായകനോട് ആവശ്യപ്പെട്ടു. ഈ ചിത്രത്തിൽ കഥാപാത്രത്തിന്റെ അഭിനയത്തിനാണ് മുൻതൂക്കം നൽകിയത്.
Leave a Reply