Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് നായികയും വിദേശ ഇന്ത്യന്‍ നടിയുമായ കല്‍ക്കി കോച്‌ലിന്‌നേരെ ദേശീയ പുരസ്‌ക്കാര വേദിക്ക് പിന്നില്‍ ബലാത്സംഗശ്രമം നടന്നതായി റിപ്പോര്‍ട്ട്.പുരസ്‌ക്കാരം സ്വീകരിച്ച് മടങ്ങുമ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കല്‍ക്കിയെ കടന്നു പിടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ചൊവ്വാഴ്ച ആയിരുന്നു സംഭവം. മാര്‍ഗരീറ്റാ വിത്ത് എ സ്‌ട്രോ എന്ന സിനിമയിലെ അഭിനയത്തിന് കല്‍ക്കിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ പുരസ്‌ക്കാരം സ്വീകരിച്ച ശേഷം തിരിച്ചു പോകാന്‍ കാറിനെ സമീപിക്കുമ്പോഴായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കാറിലേക്ക് കയറ്റിവിടാന്‍ ഒപ്പമുണ്ടായിരുന്നെങ്കിലും ഇവര്‍ സ്‌ഥലത്തു നിന്നും പോയ ശേഷം ഒരു കൂട്ടം ആള്‍ക്കാര്‍ വരികയും താരത്തെ കടന്നു പിടിക്കുകയുമായിരുന്നു.എന്നാല്‍ പിടി വിടുവിച്ച് ഒരു വിധത്തില്‍ കാല്‍ക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് താരം ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ലെങ്കിലും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. അതേസമയം സംഭവം കാണിച്ച് താരം സംഘാടകര്‍ക്ക് പരാതി നല്‍കിയെന്നാണ് വിവരം.
Leave a Reply