Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: കുട്ടിക്കാലത്ത് താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി കല്‍കി കച്ച്‌ലിന്‍. എന്‍.ഡി.വി.യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് താന്‍ ഇത്രനാളും ഈ കാര്യങ്ങളൊന്നും പുറത്തുപറയാതിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദിവസത്തെ വാര്‍ത്ത മാത്രമല്ല. മറിച്ച് കുറേക്കാലമായി ഞാന്‍ അനുഭവിച്ചുപോന്ന യാഥാര്‍ത്ഥ്യമാണ്. എന്റെ നിരവധി സുഹൃത്തുക്കളും ഇതുപോലെ സമാനമായ സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും കല്‍കി പറയുന്നു. രാജ്യത്തെ 53 ശതമാനം പേരും കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ശരിക്കുമുള്ള കണക്ക് തീര്‍ച്ചയായും ഇതിലും അധികമായിരിക്കും.സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം കാരണം പലര്‍ക്കും ഇക്കാര്യം തുറന്നുപറയാനാകാറില്ലെന്നും പറഞ്ഞു.ദേവ് ഡി, യേ ജവാനി ഹേ ദിവാനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ കല്‍കി കോച്ച്‌ലി ദേവ് ഡിയുടെ സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം ചെയ്ത ശേഷം ഇയിടെയാണ് വിവാഹ മോചനം നേടിയിയത്.
Leave a Reply