Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 60ാം പിറന്നാൾ . ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ കമല്‍ ഹാസന്‍ നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്,നിര്‍മാതാവ്, എഴുത്തുകാരന്‍,ഗായകൻ, നൃത്ത സംവിധായകൻ, എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ. കമൽ ഒരു നടൻ എന്ന നിലയിൽ മുൻ നിരയിലേക്കു വരുന്നത് കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വരാഗങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു. അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖിയും വ്യത്യസ്തമായിരുന്നു.തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നിരവധി ഭാഷകളിലായി 200ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങള്‍, പദ്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Leave a Reply