Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:04 am

Menu

Published on March 14, 2014 at 12:11 pm

ഉലകനായകൻ കമൽഹാസൻ തെയ്യത്തിൻറെ വേഷത്തിലെത്തുന്നു

kamal-hassan-in-theyyam-makeup-for-uthama-villain

കമൽഹാസൻറെ സുഹൃത്തും നടനുമായ രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ‘ഉത്തമവില്ലൻ’ എന്ന ചിത്രത്തിൽ ഉലകനായകൻ തെയ്യത്തിൻറെ വേഷത്തിലെത്തുന്നു.ചിത്രത്തിൻറെ ആദ്യ പോസ്റ്ററിലും ടീസറിലും ഉലക നായകൻറെ ഈ വ്യത്യസ്ഥ ഗെറ്റപ്പ് തിളങ്ങി നിൽക്കുകയാണ്.ഉത്തമ വില്ലൻ എന്ന എന്ന പേരിൽ ഒരു കോമഡി ചിത്രം നിർമിക്കാനൊരുങ്ങുന്ന ഒരു സൂപ്പർ സ്റ്റാറിൻറെ ജീവിത കഥയാണ്‌ ചിത്രത്തിൽ പറയുന്നത്.ജയറാമും പാർവതി മേനോനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.ചിത്രത്തിൽ തമിഴ്നാട് കൂത്തും തെയ്യവും ചേരുന്ന ഒരു ഫ്യൂഷനും തയ്യാറാക്കിയിട്ടുണ്ട്.2010 ൽ പ്രദർശനത്തിനെത്തിയ ‘ഫോർ ഫ്രെണ്ട്സ് ‘എന്ന ചിത്രത്തിലായിരുന്നു ജയറാമും കമലഹാസനും അവസാനം ഒരുമിച്ചഭിനയിച്ചത്.വിശ്വരൂപത്തിലെ നായികമാരായ ആന്‍ഡ്രിയയും പൂജയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News