Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉലകനായകന്‍ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞതിന് പിന്നാലെ മറ്റൊരു വാര്‍ത്തകൂടി. നടി അഭിരാമിയും കമല്‍ഹാസനും വിവാഹിതരാകുന്നുവെന്നാണ് വാര്‍ത്തകള്‍.. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നത് വ്യക്തമല്ല . ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് കമല്‍ഹാസനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വാര്‍ത്ത സിനിമാലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമമിട്ട അഭിരാമി പക്ഷെ കഴിഞ്ഞ വര്‍ഷം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് മലയാളം ടെലിവിഷന്‍ പരിപാടിയിലും അഭിരാമി എത്തിയിരുന്നു. കമലും അഭിരാമിയും ഒന്നിച്ച് അഭിനയിച്ച് 2004ല്‍ പുറത്തിറങ്ങിയ വീരുമാണ്ടി മികച്ച പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്രമാണ്. അഭിരാമിയുമായുളള അടുപ്പമാണ് ഗൗതമിയുടെ വിടവാങ്ങലില്‍ കലാശിച്ചതെന്നും സ്ഥിരിക്കരിക്കാത്തെ റിപ്പോര്‍ട്ടുകളുണ്ട്.
ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ അഭിരാമി 1999ല്‍ പുറത്തിറങ്ങിയ പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ് എന്നി സിനിമകളിലൂടെയാണ് സജീവമായത്. പിന്നീട് മോഹന്‍ലാലിന്റെ നായികയായി ശ്രദ്ധ എന്ന ചിത്രത്തിലും അഭിനയിച്ചു. 2004ലാണ് തമിഴില്‍ കമലിനൊപ്പം വീരുമാണ്ടിയില്‍ അഭിനയിക്കുന്നത്.
കമല്‍ഹാസനോടൊപ്പമുള്ള പതിമൂന്നു വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി കഴിഞ്ഞ ദിവസം ബ്ലോഗിലൂടെ അറിയിച്ചിരുന്നു. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. ഗൗതമിക്ക് സാന്ത്വനവും സമാധാനവും ലഭിക്കുന്ന തീരുമാനമാണെങ്കില്‍ താന്‍ സന്തോഷവാനെന്ന് കമല്‍ഹാസനും പ്രതികരിച്ചു.എന്നാൽ കമലുമൊത്തുള്ള ജീവിതം ഗൗതമി അവസാനിപ്പിക്കാന്‍ കാരണം ശ്രുതി ഹാസനാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
കമല്‍ഹാസന്റെ പുതിയ ചിത്രമായ സബാഷ് നായ്ഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രുതിയും ഗൗതമിയും തമ്മില്‍ വഴക്കുണ്ടായെന്ന് വാര്‍ത്ത വന്നിരുന്നു. ഈ വിഷയത്തില്‍ കമല്‍ഹാസന്‍ മകള്‍ ശ്രുതിക്കൊപ്പമായിരുന്നു നിന്നതും.
അതേ സിനിമയുടെ ചിത്രീകരണത്തിനിടെ കമലിന് കാലില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടവിവരം മക്കളായ ശ്രുതിയെയും അക്ഷരയെയും ഗൗതമി താമസിച്ചാണ് അറിയിക്കുന്നത്. ഇതും വലിയ വഴക്കിന് ഇടയാക്കിയിരുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കമലില്‍ നിന്നും മക്കളില്‍ നിന്നും പിരിഞ്ഞ് സ്വന്തം മകളായ സുബ്ബുവിനൊപ്പം താമസിക്കാന്‍ തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ട്.
Leave a Reply