Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ സാഹിത്യകാരി കമലാസുരയ്യയുടെ(കമലാദാസ്) ജീവിതകഥ പറയുന്ന കമലിന്റെ ആമി എന്ന ചിത്രം ആദ്യം മുതല്‍ തന്നെ വിവാദത്തിലായിരുന്നു. ചിത്രത്തിലേക്ക് ബോളിവുഡ് താരം വിദ്യാ ബാലനെ തിരഞ്ഞെടുത്തതും ഷൂട്ടിങ്ങിന് വെറും അഞ്ച് ദിവസം മുന്‍പ് അവര്‍ പിന്മാറിയതുമെല്ലാം വാര്‍ത്തയായിരുന്നു.
പിന്നീടാണ് ചിത്രത്തിലേക്ക് മഞ്ജുവാര്യറെത്തുന്നത്. എന്നാല്‍ കമല്‍ ആമിയാകാന്‍ ആദ്യം തിരഞ്ഞെടുത്തത് മറ്റൊരാളെയായിരുന്നു. ദുബായിലെ അറിയപ്പെടുന്ന ചിത്രകാരിയായ തലശ്ശേരി സ്വദേശിനി റുക്‌സീന മുസ്തഫയെ. എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചതെന്ന് റുക്‌സീനയ്ക്കറിയില്ല, താങ്കളെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി തനിക്ക് കമലില്‍ നിന്ന് സന്ദേശം ലഭിച്ചുവെന്ന് റുക്‌സീന പറയുന്നു.
സിനിമാ രംഗത്തെ ചതിക്കുഴികള്‍ വളരെ വലുതാണെന്നും താനതിലെ ഒരു ഇര മാത്രമാണെന്നുമാണ് റുക്‌സീനയുടെ പ്രതികരണം. മലയാളത്തിന്റെ പ്രിയ കഥാകാരിയുടെ ജീവചരിത്രം സിനിമയാക്കുന്ന കമല്‍, ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്ജുവാര്യരെ തിരഞ്ഞെടുത്തതില്‍ പാളിച്ച പറ്റിയെന്ന് സമൂഹ മാധ്യങ്ങളിലൂടെ വിമര്‍ശനമുയരുമ്പോളാണ് ഇക്കാര്യം പുറത്തുവരുന്നത്.
ദുബായിലെത്തിയ കമല്‍ റുക്‌സീനയുമായി ഏറെ കൂടിയാലോചനകള്‍ നടത്തിയ ശേഷം ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്ന് അറിയിച്ചായിരുന്നു മടങ്ങിയത്. മാധവിക്കുട്ടി മരിച്ചപ്പോള്‍, കമലിന്റെ ആമിയെ കാണാന്‍ കാത്തിരിക്കാതെ മാധവിക്കുട്ടി യാത്രയായി എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ആമിയാകുന്ന റുക്‌സീനയുടെ ചിത്രവുമുണ്ടായിരുന്നു.
Leave a Reply