Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 1:48 pm

Menu

Published on February 9, 2015 at 11:35 am

പികെയുടെ തമിഴ് റീമേക്കിൽ അമീർഖാനായി കമൽ ഹാസനെത്തുന്നു

kamal-to-play-lead-in-pks-tamil-remake

ബോക്‌സ് ഓഫീസില്‍ ഹിറ്റായി ചരിത്രം സൃഷ്ടിച്ച അമീര്‍ഖാൻറെ ചിത്രം പികെ തമിഴ്‌ലേക്ക് റീമേക്ക് ചെയ്യാനാനൊരുങ്ങുന്നു. തമിഴിൽ ഉലകനായകൻ കമൽ ഹാസൻ പികെയായി അഭിനയിക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്. രണ്ട് മാസത്തിനകം ചത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. പികെയുടെ റീമേക്കില്‍ അഭിനയിക്കാന്‍ കമല്‍ അല്ലാതെ മറ്റൊരു നടന്‍ കോളിവുഡില്‍ ഇല്ലെന്നാണ് തമിഴ് സിനിമാസ്വാദകരുടെ കണ്ടെത്തൽ. നേരത്തെ ഷങ്കര്‍ ഈ ചിത്രം റീമേക്ക് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. രാജ്കുമാർ ഹിരാനിയാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ ഹിറ്റായ ദൃശ്യത്തിൻറെ തമിഴ് റീമേക്കിലും കമൽഹാസനാണ് നായകനാകുന്നത്. ഉലകനായകന്റെയായി തമിഴകം കാത്തിരിക്കുന്ന ചിത്രം ഉത്തമ വില്ലനാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും കമല്‍ ഹസന്‍ തന്നെ നായാകനാവുമെന്നാണ് റിപ്പോർട്ടുകൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News