Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 3, 2023 8:21 pm

Menu

Published on November 19, 2015 at 10:28 am

ബി പി മൊയ്തീന്‍ സേവാ മന്ദിറിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ എത്താതിരുന്ന സംവിധായകനെതിരെ കാഞ്ചനമാലയുടെ വിമർശനം

kanchanamala-against-ennu-ninte-moideen-director-vimal

കോഴിക്കോട്: ബി പി മൊയ്തീന്‍ സേവാ മന്ദിറിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ എത്താതിരുന്ന സിനിമാ സംവിധായകന്‍ വിമലിനും അണിയറ പ്രവര്‍ത്തകര്‍ക്കും കാഞ്ചനമാലയുടെ വിമര്‍ശനം. ഇത്തരമൊരു മുഹൂര്‍ത്തത്തില്‍ പോലും പരിപാടിക്കെത്താത്തത് അവരുടെ മനസിലെ കറയാണെന്ന് ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെ കാഞ്ചനമാല പറഞ്ഞു. വിമലുമായി കേസ് ഉണ്ടെങ്കിലും മുക്കത്ത് വരുന്നതിന് തടസമൊന്നുമില്ല. അവര്‍ വരുമെന്നുതന്നെയായിരുന്നു പ്രതീക്ഷ.

സേവാ മന്ദിര്‍ പൂര്‍ത്തിയാകുമ്പോഴേക്കും സിനിമയുടെ പ്രവര്‍ത്തകരും ഉണ്ടാകണമെന്നും പിണക്കം മാറ്റണമെന്നും ദിലീപ് പറഞ്ഞിരുന്നതായും കാഞ്ചനമാല അറിയിച്ചു. വിമലുമായുണ്ടായ പിണക്കത്തിന്റെ കാരണവും കാഞ്ചനമാല വിശദീകരിച്ചു. തങ്ങളുടെ പ്രണയം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്നെ തിരക്കഥ കാണിക്കണമെന്ന് വിമലിനോട് പറഞ്ഞിരുന്നു. കാണിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും തിരക്കഥ വായിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് കാഞ്ചനമാല വ്യക്തമാക്കി. പൂജയ്ക്കാണ് ആദ്യമായി സ്‌ക്രിപ്റ്റ് കൈയ്യില്‍ തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവാങ്ങുകയും ചെയ്തു പിന്നീട് വായിക്കാന്‍ തന്നെങ്കിലും വായിച്ചുതീരും മുന്‍പുതന്നെ വിമല്‍ അത് തിരിച്ചുവാങ്ങുകയായിരുന്നു. സംഭവിക്കാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുമെന്ന ഭയമുണ്ടായിരുന്നു. അതിനാണ് തിരക്കഥ ചോദിച്ചത്. എന്നാല്‍ വിമല്‍ തിരക്കഥ പൂര്‍ണമായും വായിക്കാന്‍ അനുവദിച്ചില്ല. അത് മാനസികമായ വിഷമത്തിന് ഇടയാക്കി. ഇതിനിടയിലാണ് തന്റെ സഹോദരി ആനന്ദ കനകം കോടതിയെ സമീപിച്ചത്. എന്നാല്‍ സിനിമാക്കാരോട് തനിക്കിപ്പോള്‍ പിണക്കമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News