Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊയ്‍തീന്‍ന്റെയും കാഞ്ചനമാലയുടെയും പ്രണയമല്ല ആഘോഷിക്കപ്പെടേണ്ടതെന്ന് കാഞ്ചനമാല.ഒരു പ്രണയബിംബമായി അറിയപ്പെടാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മൊയ്‍തീന്റെ സേവനങ്ങളാണ് ജനങ്ങള്‍ അറിയേണ്ടതെന്നും കാഞ്ചനമാല പറഞ്ഞു.
എന്ന് നിന്റെ മൊയ്‍തീന്‍ ബോക്‌സ്ഓഫീസ് ഹിറ്റാകുമ്പോഴും കാഞ്ചനമാല ആ സിനിമ കണ്ടിട്ടില്ല. പക്ഷേ വെറും പ്രണയകഥയായി തന്റെ ജീവിതം അറിയപ്പെടുന്നതില്‍ ഇവര്‍ക്ക് വേദനയുണ്ട്. സിനിമ കണ്ടവര്‍, ജീവിക്കുന്ന പ്രണയബിംബമെന്ന നിലക്ക് തന്നെ വന്ന് കാണുന്നതിലും വിഷമമുണ്ട്. ഈ രീതിയില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നും, യഥാര്‍ത്ഥ മൊയ്‍തീനെയും അദ്ദേഹത്തിന്റെ സേവനങ്ങളെയും തിരിച്ചറിഞ്ഞില്ലല്ലോയെന്നും കാഞ്ചനമാല പരിഭവിക്കുന്നു.
മൊയ്‍തീന്റെ സ്‍മരണ നിലനിര്‍ത്തുന്ന ഏക ഉപാധി മുക്കത്ത് കാഞ്ചനമാല സ്ഥാപിച്ച ബി പി മൊയ്‍തീന്‍ സേവാമന്ദിരമാണ്. സേവാമന്ദിരത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ വിഷമം തോന്നിയ നടന്‍ ദിലീപ് സഹായം വാഗ്ദാനം ചെയ്‍തു. ജനങ്ങള്‍ക്കുവേണ്ടി സേവാമന്ദിരം ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തമാണെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെയും സഹായമൊന്നും കിട്ടിയിട്ടില്ലെന്നും കാഞ്ചനമാല പറഞ്ഞു.
Leave a Reply