Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമ രംഗത്തുനിന്നുള്ള ഒരാളാൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് എഴുതിയ പുസ്കത്തിന്റെ പ്രകാശനചടങ്ങിലാണ് കങ്കണ ബോളിവുഡ് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വെളിപ്പെടുത്തല്‍നടത്തിയത്.സിനിമ രംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന പ്രായമുള്ള ആളാണ് തന്നെ പീഡിപ്പിച്ചതെന്നാണ് കങ്കണ വെളിപ്പെടുത്തിയത്. തന്നെ തലയ്ക്കടിച്ച് ആക്രമിച്ച് കീഴ്‌പെടുത്തുകയായിരുന്നു. തല മുറിഞ്ഞു ചോര ഒഴുകാന്‍ തുടങ്ങി. ചെരുപ്പു കൊണ്ട് അയാളെ തിരിച്ച് ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാസ്തവത്തില്‍ തന്നെ കെണിയില്‍ അകപ്പെടുത്തുകയായിരുന്നു. പിന്നീട് അയാള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് കങ്കണ പറഞ്ഞു.ആരും ഒരിക്കലും സൗജന്യമായി സഹായിക്കാന്‍ എത്തില്ലെന്നും കങ്കണ പറഞ്ഞു.
Leave a Reply