Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലർ ഡോ.ഖാദര്‍ മാങ്ങാട് പിഎച്ച്ഡി ബിരുദം നേടിയത് വ്യാജ രേഖകള്‍ ഹാജരാക്കിയാണെന്നതിന് രേഖകൾ കണ്ടെത്തി.പിഎച്ച്ഡി പഠന കാലത്ത് ഖാദര്‍ മാങ്ങാട് അധ്യാപകനായ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും പിഎച്ച്ഡി പഠന കേന്ദ്രമായ ബ്രണ്ണന്‍ കോളേജിലും ഒരേ ദിവസം ഒപ്പിട്ടതായുള്ള രേഖകളാണ് കണ്ടെത്തിയത്.മാത്രമല്ല കലണ്ടിറിലില്ലാത്ത ഫിബ്രവരി 29,സെപ്റ്റംബര്‍ 31,നവംബർ 31 എന്നീ ദിവസങ്ങളിൽ പോലും താൻ ഗവേഷണം നടത്തിയിട്ടുണ്ടെന്ന തെറ്റായ രേഖയാണ് ഇയാൾ യൂണിവേഴ്സിറ്റിയില്‍ സമർപ്പിച്ചിട്ടുള്ളത്. ആറ് മാസത്തെ ഹാജര്‍ ഒപ്പിക്കാൻ വേണ്ടിയാണ് ഖാദർ ഇല്ലാത്ത ദിവസങ്ങളിൽ പോലും ഹാജരാണെന്ന രേഖയുണ്ടാക്കിയത്. പിഎച്ച്ഡി ബിരുദം പാര്‍ട്ടൈം നേടാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല ചട്ടം എട്ട് ബി അനുസരിച്ച് നാല് വര്‍ഷം വേണം. എന്നാല്‍ ഖാദർ രണ്ടര വര്‍ഷം കൊണ്ടാണ് ബിരുദം നേടിയെടുത്തത്.മാത്രമല്ല അന്നത്തെ അസിസ്റ്റൻറ് രജിസ്ട്രറുടെ ഒപ്പ് പോലും ഇല്ലാതെയാണ് പാറ്റേണ്‍സ് ഓഫ് ഇന്‍റിമസി ഇന്‍ മാധവിക്കുട്ടിസ് വര്‍ക്ക് എന്ന വിഷയത്തിൽ ഖാദറിന് ബിരുദം ലഭിച്ചത്.രണ്ടാം ചാന്‍സില്‍ നേടിയ അമ്പത് ശതമാനം മാര്‍ക്കിൻറെ എം.എം ബിരുദം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഖാദര്‍ മാങ്ങാട് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായത് ഈ ഒരൊറ്റ ബിരുദത്തിൻറെ പേരിലാണ്.ഇയാൾ ഈ ബിരുദം നേടിയ രീതിയാണ് ഇപ്പോള്‍ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
Leave a Reply