Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന പേരുകളിലൊന്നാണ് ബോളിവുഡ് കിങ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍. അമിതാഭ് ബച്ചന്‍റെ കൊച്ചുമകള്‍ നവ്യനന്ദയുമൊത്തുള്ള ആര്യന്‍റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോഴിതാ ആര്യന്‍റെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്‍റെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍.
ആര്യന്‍ സ്വന്തം മകനാണെന്ന് അഭിപ്രായപ്പെട്ട കരണ്‍ അവനെ സിനിമയിലെത്തിക്കുന്നത് താനായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ബോളിവുഡില്‍ ഏറ്റവും പ്രശസ്തമായ സൗഹൃദങ്ങളിലൊന്നാണ് കിങ് ഖാന്റേയും കരണ്‍ ജോഹറിന്റേതും. ഇരുവരും ഒന്നിച്ച ചിത്രങ്ങളിലെല്ലാം ആ കെമിസ്ട്രി വ്യക്തമായി കാണാം. ഈ സൗഹൃദത്തിന്‍റെ നേര്‍ക്കാഴ്ചയായി കരണ്‍ ജോഹറിന്‍റെ പുതിയ പ്രസ്താവന.
പഠനത്തിന്റെ ഭാഗമായി ആര്യന്‍ ഇപ്പോള്‍ ലോസ് ആഞ്ചല്‍സിലാണ്. സിനിമ പ്രവേശനത്തെക്കുറിച്ച് പഠന ശേഷം അവന്‍ ആലോചിക്കട്ടെ. ഏതു വഴി തിരഞ്ഞെടുക്കണമെന്നത് അവന്‍റെ ഇഷ്ടമാണ്. സിനിമയാണ് അവന് താല്‍പ്പര്യമെങ്കില്‍ കൂടെ ഞാനുണ്ടാകും. ഒന്നെങ്കില്‍ സംവിധായകനായി അല്ലെങ്കില്‍ ഒരു മാര്‍ഗ്ഗദര്‍ശിയായി ഏതു റോളിലും ഉണ്ടാകും, കരണ്‍ പറഞ്ഞു. ആര്യന്‍റെ ബോളിവുഡ് പ്രവേശം ഏറെ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് കരണിന്‍റെ പ്രസ്താവനയെന്നതെ ശ്രദ്ധേയമാണ്.
Leave a Reply