Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച് നടി അനുഷ്‌കാ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. സംവിധായകനും നടനുമായ കരണ്‍ ജോഹര്‍ തന്നെ അപമര്യാദയായി സ്പര്‍ശിച്ചെന്നാണ് അനുഷ്‌കയുടെ വെളിപ്പെടുത്തല്‍. ഒരുമിച്ച് അഭിനയിച്ച ചിത്രമായ ഏയ് ദില്‍ ഹായ് മുഷ്‌കി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് അനുഷ്‌ക പറയുന്നു. അനുഷ്‌കാ ശര്‍മ്മയും കരണും കത്രീന കൈഫും പങ്കെടുത്ത ടെലിവിഷന്‍ പരിപാടിക്കിടെയാണ് അനുഷ്‌കാ ഇക്കാര്യം ആദ്യമായി പുറത്തു പറയുന്നത്. ചിത്രീകണത്തിന്റെ ഇടയില്‍ പല സമയങ്ങളിലും വളരെ മോശമായിട്ടാണ് പെരുമാറിയത്.
കരണിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നല്‍കാന്‍ വിചാരിച്ചിരുന്നെന്നും പിന്നീട് ഒഴിവാക്കുയായിരുന്നെന്നും അനുഷ്‌ക പറയുന്നു.
അതേസമയം, തന്റെ പെരുമാറ്റം അനുഷ്‌ക തെറ്റിദ്ധരിച്ചതാണെന്നാണ് കരണ്‍ ജോഹറിന്റെ പ്രതികരണം. അനുഷ്‌കയോട് ഇഷ്ടമുണ്ടായിരുന്നു എന്നത് സത്യമാണ്.
തനിക്കവരോട് പ്രേമമുണ്ടായിരുന്നു. അത് താന്‍ അനുഷ്‌കയോട് പറയുക മാത്രമാണ് ചെയ്തതെന്നും കരണ്‍ വ്യക്തമാക്കി. അഭിനയം കൂടുതല്‍ നന്നാവാന്‍ വേണ്ടിയാണ് അടുത്ത് പെരുമാറിയത്. ഇതായിരിക്കാം അനുഷ്‌ക തെറ്റിദ്ധരിക്കാന്‍ ഇടയായതെന്ന് കത്രീനയും വിശദീകരിച്ചു.
Leave a Reply