Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം കരീന കപൂറിനെ പാകിസ്ഥാനിലെ പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ക്യൂ മൊബൈല്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന,പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വിറ്റഴിക്കുന്ന ക്യൂ മൊബൈല്‍സ് എന്ന കമ്പനിയുടെ പരസ്യത്തിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്.തായ്‌ലന്‍ഡിലാണ് പരസ്യത്തിന്റെ ചിത്രീകരണം നടക്കുക.പാകിസ്ഥാനില്‍ ഇതുവരെയുള്ളതതില്‍ ഏറ്റവും ചിലവേറിയ പരസ്യത്തില്‍ കരീനയ്ക്ക് മാത്രം അഞ്ചുകോടി പാകിസ്ഥാന്‍ രൂപയാണ് പ്രതിഫലം.കരീനയ്‌ക്ക് പാക്കിസ്ഥാനില്‍ ഒരുപാട് ആരാധകരുണ്ടെന്നും അതുകൊണ്ടാണ് കരീനയെ തന്നെ ബ്രാന്റ് അംബാസഡറായി തിരഞ്ഞെടുക്കാല്‍ കാരണമെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ സീഷന്‍ ഖുറേഷി പറഞ്ഞു.പാക്ക് മൊബൈല്‍ ബ്രാന്റ് അംബാസഡര്‍ കരീന 35000 പാക്കിസ്ഥാന്‍ രൂപയാണ് മൊബൈലിന്റെ വില. പിന്‍ഭാഗത്ത് 13 മെഗാ പിക്‌സല്‍ ക്യമറയും മുന്‍ഭാഗത്ത് 5 മെഗാപിക്‌സല്‍ ക്യാമറയുമാണ് മൊബൈലിനുള്ളത്.32 ജി ബി ഇന്റേണല്‍ മെമ്മറി,2 ജി ബി റാം ഐന്നിവയും മൊബൈലിന്റെ പ്രത്യേകതയാണ്.ആഷികി 2 എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആദിത്യ റോയ് കപൂര്‍ ആയിരുന്നു ക്യൂ മൊബൈല്‍സിന്റെ മുമ്പത്തെ അംബാസഡര്‍.എന്നാല്‍ പാക്കിസ്ഥാന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന മറ്റൊരു താരം ബോളിവുഡ് നടി ജൂഹി ചൗളയാണ്.
Leave a Reply