Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികള്‍ കുഞ്ഞിന്റെ പേര് മാറ്റി.
പേരുമാറ്റാന്‍ ഒടുവില്‍ കരീന തയ്യാറായതോടെയാണിത്. 2016 ഡിസംബര്‍ 20 നാണ് സെയ്ഫ്-കരീന ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന് തൈമൂര്‍ എന്ന പേരു നല്‍കിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം.
പതിനാലാം നൂറ്റാണ്ടിന്റെ അവസാം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മധ്യേഷ്യന്‍ ഭരണാധികാരിയായിരുന്ന തിമൂര്‍ ബിന്‍ തരഘായുടെ സ്മരണയ്ക്കായാണ് താരങ്ങള്‍ ഈ പേര് തന്നെ കുഞ്ഞിന് ഇട്ടതെന്ന് ആരോപിച്ച് ഹിന്ദുത്വവാദികളായിരുന്നു രംഗത്തെത്തിയിരുന്നത്.
ദുഷ്ടനായ ഭരണാധികാരിയുടെ പേരല്ലാതെ കുഞ്ഞിനു മറ്റുപേരുകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലേ എന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും തങ്ങള്‍ക്കിഷ്ടപ്പെട്ട പേര് കുഞ്ഞിനു നല്‍കുകയായിരുന്നുവെന്ന വാദത്തില്‍ ദമ്പതികള്‍ ഉറച്ചു നിന്നു.
എന്നാല്‍ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വീണ്ടും വീണ്ടും വിവാദങ്ങളുണ്ടായപ്പോള്‍ സെയ്ഫ് അലി ഖാന്‍ കുഞ്ഞിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവമായി ആലോചിച്ചു. ഇതുസംബന്ധിച്ച് പി.ആര്‍.ഒയുടെ സഹായത്തോടെ ഒരു കത്തും തയാറാക്കി. എന്നാല്‍ പിന്നീട് ആ കത്ത് പുറത്തുവിടേണ്ട എന്നും തീരുമാനിച്ചു.
എന്നാല്‍ അപ്പോഴും കരീനയ്ക്ക് ആ തീരുമാനത്തോട് വിയോജിപ്പായിരുന്നു. ആളുകള്‍ എന്തൊക്കെ പറഞ്ഞാലും സ്വന്തം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്നായിരുന്നു അവരുടെ നിലപാട്.
പക്ഷെ കുഞ്ഞിന്റെ പേരിനെതിരെ പ്രതിഷേധങ്ങളും ട്രോളുകളും വര്‍ദ്ധിച്ചപ്പോള്‍ എല്ലാ അമ്മമാരെയും പോലെ കരീനയും ആശങ്കയിലായി. അങ്ങനെയാണ് കുഞ്ഞിനെ ലിറ്റില്‍ ജോണ്‍ എന്നുവിളിച്ചു തുടങ്ങിയത്. ഇവരുടെ സുഹൃത്തുക്കളും കുഞ്ഞിനെ ജോണ്‍ എന്നുവിളിച്ചു തുടങ്ങി.
Leave a Reply