Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 11:18 am

Menu

Published on August 6, 2013 at 4:31 pm

കരീന കപൂര്‍ ശരീരസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു

kareena-kapoors-size-zero-secrets

ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ സ്ലിം ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്താണെന്ന് അറിയോ? സലാഡുകളും ജ്യൂസും എന്നായിരിക്കും നിങ്ങളുടെ ആദ്യ മറുപടി. എന്നാൽ പരിപ്പും അരിഭക്ഷണവും നെയ്യുമാണ് കരീനയുടെ പ്രിയപ്പെട്ട ഭക്ഷണം. ദിവസവും അത്താഴത്തിനൊപ്പം കരീനയ്ക്ക് ഇവ നിർഭന്ധമാണ്. ‘ഇന്ത്യന്‍ ഫുഡ് വിസ്ഡം ആന്‍ഡ് ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് റൈറ്റി’ന്റെ മാധ്യമസമ്മേളനത്തില്‍ വെച്ചാണ് തന്റെ ഭക്ഷണചര്യകള്‍ കരീന വെളിപ്പെടുത്തിയത്.രാവിലെ നേന്ത്രപ്പഴവും പാലും കോഫിയുമാണ് പതിവ്. പിന്നെ ഒരു സ്പൂണ്‍ നിറയെ നെയ്യും ആലൂ പറാത്തയും തയ്യാറാക്കാന്‍ പാചകക്കാരോട് ആവശ്യപ്പെടും. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് കഴിക്കാറ്. അത്താഴത്തിന് ദാല്‍ റൈസും ഒരു സ്പൂണ്‍ നെയ്യും കഴിക്കും. ജങ്ക് ഫുഡുകളല്ല കഴിക്കേണ്ടതെന്നും പോഷകാഹാരങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്നും സീറോ സൈസ് സുന്ദരി നിര്‍ദ്ദേശിക്കുന്നു. ഇഷ്ടഭക്ഷണം കഴിച്ച് ജിമ്മില്‍ പോയാണ് ഈ സുന്ദരി തന്റെ സൗന്ദര്യം നിലനിർത്തുന്നത്. കരീന മാംസാഹാരപ്രിയയുമാണെന്നും വെളിപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News