Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇമ്രാന്‍ ഹഷ്മി നായകനാകുന്ന ചിത്രങ്ങളില്‍ ചുംബന രംഗങ്ങളില്ലെങ്കില്‍ അവ ബോക്സോഫീസില്‍ പരാജയപ്പെടുമെന്ന വിശ്വാസമാണ് നിര്‍മാതാക്കള്‍ക്ക്.ഇമ്രാന്‍റെ പുതിയ ചിത്രമായ ‘ബത്തമീസ് ദില്‍’ എന്ന ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി കരീന കപൂര്‍ നായികയാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.എന്നാൽ ചിത്രത്തിലെ ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും കരീന കപൂര്‍ പിന്‍മാറിയതായാണ് ബോളിവുഡില്‍ നിന്നും വരുന്ന വാർത്തകൾ.ചിത്രത്തിന്റെ നിര്‍മാതാവായ എക്ത കപൂര്‍ അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചുവെങ്കിലും ഇമ്രാന്‍ ഹഷ്മിയെ പോലെയൊരു താരത്തോടൊപ്പം ഇത്തരം രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തന്‍റെ ഇമേജിനെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കരീന ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്‍മാറിയത്.
Leave a Reply