Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പര ‘കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലർ പുറത്തിറങ്ങി.
കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരൺജീത് കൗർ എന്ന പെൺകുട്ടി സണ്ണി ലിയോണെന്ന നീലച്ചിത്ര നായികയായും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്. തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്പരയിൽ സണ്ണി ലിയോൺ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.
ഗ്രീൻ റൂമിൽ ഒരുങ്ങുന്ന സണ്ണി ലിയോണിനെ കാണിച്ചു കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇതിനൊപ്പം സണ്ണി ലിയോണിനെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവർത്തകന്റെ ശബ്ദവുമുണ്ട്. സണ്ണി ലിയോൺ കടന്നു വന്ന സാഹചര്യങ്ങള്‍ മിന്നിമായുന്നതാണു ട്രെയിലർ.
ഏതായാലും സണ്ണി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Leave a Reply