Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: കരിഷ്മ കപൂറിനെതിരെ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ രംഗത്ത്. കരീഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനും ആഢംബര ജീവിതത്തിനുമാണെന്ന് ഡല്‍ഹിയില്‍ വ്യവസായിയായ സന്‍ജെയ് കപൂര്‍ ബാന്ദ്ര കുടുംബ കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന അപേക്ഷയില്‍ ആരോപിക്കുന്നു. ഭാര്യയും മരുമകളും എന്ന നിലയില്‍ മാത്രമല്ല ഒരു അമ്മ എന്ന നിലയിലും കരീഷ്മ പൂര്‍ണ പരാജയമാണെന്ന് സന്‍ജെയ് പറയുന്നു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരുവായിട്ടാണ് കരിഷ്മ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നതെന്നും കപൂര്‍ കുടുംബത്തെ കുട്ടികളില്‍നിന്ന് മനപ്പൂര്‍വം അകറ്റി നിര്‍ത്തിയിരുന്നതായും സന്‍ജെയ് പറയുന്നു.കുട്ടികളുടെ ഭാവിയുടെ സുരക്ഷയ്ക്കായി പണം നല്‍കി അതിന്റെ ഏക ട്രസ്റ്റിയായി കരിഷ്മയെ നിയമിക്കാന്‍ താന്‍ തയ്യാറായിരുന്നു. അതേസമയം പണം യഥാര്‍ത്ഥ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യം കരിഷ്മ നിഷേധിച്ചു. ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുട്ടികളെ കാണാന്‍ പോലും കരിഷ്മ അനുവദിക്കുന്നില്ലെന്ന് സന്‍ജെയ് പറയുന്നു.
Leave a Reply