Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് പ്രേമി വിശ്വനാഥ്. എന്നാൽ സീരിയലിൽ ഇപ്പോൾ കറുത്തമുത്തായി വേഷമിട്ട പ്രേമിയില്ല.തന്നെ സീരിയലില്‍നിന്ന് ഒഴിവാക്കിയെന്നാണ് പ്രേമി വിശ്വനാഥ് ആരോപിക്കുന്നത്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രേമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ….
കറുത്തമുത്ത് സീരിയലില്‍ എനിക്ക് പകരം ഇപ്പോള്‍ പുതിയ ആളാണ്. അതില്‍നി്‌ന് ഞാന്‍ മനപ്പൂര്‍വം മാറി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍, സത്യം അതല്ല. കറുത്തമുത്ത് ടീം എന്നെ മനപൂര്‍വ്വം മാറ്റിയതാണ്.
കറുത്തമുത്തില്‍ ഞാന്‍ വളരെ സജീവമായി ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഞാന്‍ ഉണ്ടാവേണ്ട രംഗങ്ങള്‍ അവര്‍ ഒഴിവാക്കി. അങ്ങനെ രണ്ടു മാസം ഞാന്‍ വര്‍ക്കൊന്നും ഇല്ലാതെ വീട്ടിലിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എനിക്ക് ഫഌവേഴ്‌സ് ചാനലിലെ കുട്ടികലവറയില്‍ അവസരം ലഭിച്ചത്. അങ്ങനെ ഞാന്‍ താല്‍ക്കാലികമായി അതില്‍ ജോയിന്‍ ചെയ്തു. ആ വിവരം കറുത്തമുത്ത് ടീം അറിഞ്ഞു. അവര്‍ എന്നെ വിളിച്ചു. എന്നിട്ട് കറുത്തമുത്തില്‍നിന്ന് എന്നെ ഒഴിവാക്കിയ കാര്യം പറഞ്ഞു. സത്യത്തില്‍ അവര്‍ എന്നെ നേരത്തെ ഒഴിവാക്കിയിരുന്നു. ആ കാര്യം അവര്‍ എന്നോട് പറയാതെ കൊണ്ട് നടന്നു. ഫളവേഴ്‌സ് ചാനലിലെ കുട്ടിക്കലവറയില്‍ എന്നെ കണ്ടപ്പോള്‍, അത് ഒരു കാരണമാക്കി അവര്‍ എന്നെ ഒഴിവാക്കിയ കാര്യം അറിയിച്ചു.
അതിന് ശേഷമാണ് എനിക്ക് ഫ്ലവേഴ്‌സ് ചാനലില്‍ മൂന്നു മണി എന്ന സീരിയലില്‍ ശ്രീകണ്ഠന്‍നായര്‍ സാര്‍ അവസരം തന്നത്. ഫഌവേഴ്‌സ് ചാനലില്‍ വന്നതു കൊണ്ടാണ് എന്നെ ഒഴിവാക്കിയത് എന്നറിഞ്ഞ് കൊണ്ടാണ് ശ്രീകണ്ഠന്‍ നായര്‍ സര്‍ ഫഌവേഴ്‌സ് ചാനലിലെ തന്നെ സീരിയലില്‍ അവസരം തന്നത്. അങ്ങനെ ഞാന്‍ മൂന്നു മണിയില്‍ ജോയിന്‍ ചെയ്തു.
എന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ച ഫഌവേഴ്‌സ് ചാനലിനും മൂന്നു മണി സീരിയലിനും കുട്ടിക്കലവറയ്ക്കും എന്റെ നന്ദി അറിയിക്കുന്നു.
പ്രിയപ്പെട്ട പ്രേക്ഷകരെ, നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഞാന്‍ മനപ്പൂര്‍വം ഒഴിവായതല്ല. ഒരുപാട് പേരുടെ ചോദ്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു മറുപടി തരുന്നത്.
എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.
–
–
Leave a Reply